HOME
DETAILS

ഒ​​രു 'ബോ​​ൺ ഇ​​ല​​ക്ട്രി​​ക്' കാ​​ർ

  
backup
January 01 2023 | 08:01 AM

electric

വീൽ
വി​നീ​ഷ്

കു​​റ​​ച്ചു വ​​ർ​​ഷ​​ങ്ങ​​ൾ മു​​മ്പു​​വ​​രെ പെ​​ട്രോ​​ൾ അം​​ബാ​​സി​​ഡ​​ർ കാ​​റു​​ക​​ൾ ഡീ​​സ​​ൽ ആ​​ക്കു​​ന്ന ഒ​​രു പ്ര​​വ​​ണ​​ത ഇ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നു. പി​​ന്നീ​​ട് നി​​യ​​മ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യ​​തോ​​ടെ അ​​തു നി​​ന്നു. ഇ​​ന്ന് പെ​​ട്രോ​​ൾ കാ​​റു​​ക​​ൾ ഡീ​​സ​​ൽ ആ​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി​​യി​​ല്ല. എ​​ന്നാ​​ൽ സി.​​എ​​ൻ.​​ജി​​യി​​ലേ​​ക്കോ ഇ​​ല​​ക്ട്രി​​ക്കി​​ലേ​​ക്കോ മാ​​റ്റാ​​മെ​​ന്ന് മാ​​ത്രം. അം​​ബാ​​സി​​ഡ​​റി​​ന്റെ കാ​​ര്യം പ​​റ​​യാ​​ൻ കാ​​ര​​ണം, ഇ​​പ്പോ​​ഴ​​ത്തെ ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ൾ ആ​​ണ്. ഇ​​വി​​ടെ ഇ​​റ​​ങ്ങു​​ന്ന ഏ​​താ​​ണ്ടെ​​ല്ലാ കാ​​റു​​ക​​ളും അ​​വ​​യെു​​ടെ പെ​​ട്രോ​​ൾ മോ​​ഡ​​ലു​​ക​​ൾ ഇ​​ല​​ക്ട്രി​​ക് ആ​​ക്കി​​യ​​താ​​ണ്. പൂ​​ർ​​ണ​​മാ​​യും ഇ​​ല​​ക്ട്രി​​ക് എ​​ന്നു വി​​ളി​​ക്കാ​​വു​​ന്ന, ഇ​​ല​​ക്ട്രി​​ക് ആ​​യി​​ത്ത​​ന്നെ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത​​വ കാ​​ര്യ​​മാ​​യി ഇ​​ല്ലെ​​ന്നു പ​​റ​​യാം. അ​​താ​​യ​​ത് ‘ബോ​​ൺ ഇ​​ല​​ക്ട്രി​​ക് ’ എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന​​വ.


അ​​പ്പോ​​ഴാ​​ണ് അ​​യോ​​ണി​​ക് ഫൈ​​വു​​മാ​​യി ഹ്യു​​ണ്ടാ​​യി എ​​ത്തു​​ന്ന​​ത്. പൂ​​ർ​​ണ​​മാ​​യും ഇ​​ല​​ക്ട്രി​​ക് ആ​​യി​​ത്ത​​ന്നെ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത വാ​​ഹ​​ന​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തി​​ന്റെ തു​​ട​​ക്ക​​ത്തി​​ലാണ് അ​​യോ​​ണി​​ക് 5 ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. കോ​​ന എ​​ന്ന ഇ​​ല​​ക്ട്രി​​ക് കാ​​റി​​നു ശേ​​ഷ​​മാ​​ണ് അ​​യോ​​ണി​​ക് 5 ഇ​​ന്ത്യ​​യി​​ൽ ഹ്യു​​ണ്ടാ​​യി എ​​ത്തി​​ക്കു​​ന്ന​​ത്. 72.6 കി​​ലോ​​വാ​​ട്ട് ബാ​​റ്റ​​റി​​യു​​മാ​​യി എ​​ത്തു​​ന്ന അ​​യോ​​ണി​​ക് 5 ന്റെ ​​റേ​​ഞ്ച് 631 കി.​​മീ ആ​​ണ് ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 217 ബി.​​എ​​ച്ച്.​​പി​​യാ​​ണ് മോ​​ട്ടോ​​റി​​ന്റെ ക​​രു​​ത്ത്. ഡി​​സം​​ബ​​ർ 21 മു​​ത​​ലാ​​ണ് ഇ​​വി​​ടെ ബു​​ക്കി​​ങ് ആ​​രം​​ഭി​​ച്ച​​ത്. പൂ​​ർ​​ണ​​മാ​​യും ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന കാ​​ർ അ​​ല്ല അ​​യോ​​ണി​​ക് 5.


ഭാ​​ഗ​​ങ്ങ​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത് ചെ​​ന്നൈ ഹ്യു​​ണ്ടാ​​യി പ്ലാ​​ന്റി​​ൽ അ​​സം​​ബി​​ൾ ചെ​​യ്യു​​ക​​യാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്ക് 15 ശ​​ത​​മാ​​നം ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി വ​​രു​​ന്ന​​തു​​കൊ​​ണ്ട് വി​​ല കൂ​​ടും. 45- 50 ല​​ക്ഷം രൂ​​പ വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


ക​​ഴി​​ഞ്ഞ ദി​​വ​​സം മും​​ബൈ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് വാ​​ഹ​​നം പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. 2022ലെ ​​ഇ​​ന്റ​​ർ നാ​​ഷ​​ന​​ൽ കാ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ പു​​ര​​സ്‌​​കാ​​ര​​വും അ​​യോ​​ണി​​ക് ഫൈ​​വി​​നെ തേ​​ടി​​യെ​​ത്തി​​യി​​രു​​ന്നു. അ​​ടു​​ത്ത അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഹ്യു​​ണ്ടാ​​യി ഇ​​വി​​ടെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന അ​​ഞ്ച് ഇ.​​വി ക​​ളി​​ൽ ആ​​ദ്യ​​ത്തേ​​താ​​ണ് അ​​യോ​​ണി​​ക് 5. ക​​മ്പ​​നി​​യു​​ടെ ഇ​​ല​​ക്ട്രി​​ക് ഗ്ലോ​​ബ​​ൽ മോ​​ഡു​​ലാ​​ർ പ്ലാ​​റ്റ്‌​​ഫോ​​മി​​ൽ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന വാ​​ഹ​​ന​​മാ​​ണി​​ത്. ഹ്യു​​ണ്ടാ​​യി​​യു​​ടെ സ​​ഹോ​​ദ​​ര സ്ഥാ​​പ​​ന​​മാ​​യ കി​​യ​​യു​​ടെ ഇ ​​സി​​ക്‌​​സും ഇ​​തേ പ്ലാ​​റ്റ്‌​​ഫോ​​മി​​ലു​​ള്ള​​താ​​ണ്. കൂ​​ടൂ​​ത​​ൽ ആ​​ധു​​നി​​ക​​ത​​യി​​ലേ​​ക്ക് പോ​​കാ​​തെ ഒ​​രു സാ​​ധാ​​ര​​ണ ഹാ​​ച്ച്ബാ​​ക്ക് മോ​​ഡ​​ലി​​ന്റെ ഡി​​സൈ​​ൻ ആ​​ണ് അ​​യോ​​ണി​​ക് ഫൈ​​വി​​ൽ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഹാ​​ച്ച് ബാ​​ക്കി​​നേ​​ക്കാ​​ൻ കു​​റ​​ച്ചു​​കൂ​​ടി വ​​ലി​​പ്പ​​മു​​ള്ള ക്രോ​​സ് ഓ​​വ​​ർ മോ​​ഡ​​ൽ എ​​ന്ന് വേ​​ണ​​മെ​​ങ്കി​​ൽ വി​​ളി​​ക്കാം. ച​​തു​​രാ​​കൃ​​തി​​യി​​ലു​​ള്ള മു​​ന്നി​​ലെ ഹെ​​ഡ് ലൈ​​റ്റു​​ക​​ളാണ് എ​​ടു​​ത്തു​​പ​​റ​​യാ​​വു​​ന്ന സ​​വി​​ശേ​​ഷ​​ത. ബോ​​ഡി ഡി​​സൈ​​നി​​ൽ ഷാ​​ർ​​പ്പ് ക​​ർ​​വു​​ക​​ൾ ഇ​​ല്ല. വ​​ലി​​യ 20 ഇ​​ഞ്ച് വീ​​ലു​​ക​​ളാണു​​ള്ള​​ത്. മു​​ന്നി​​ലെ ബോ​​ണ​​റ്റും നീ​​ള​​മേ​​റി​​യ​​താ​​ണ്. പി​​റ​​കി​​ലെ ഗ്ലാ​​സി​​ന് മു​​ക​​ളി​​ലാ​​യി വ​​ലി​​യ സ്‌​​പോ​​യി​​ല​​റു​​ക​​ളും ടെ​​യി​​ൽ ലൈ​​റ്റു​​ക​​ളെ ബ​​ന്ധി​​പ്പി​​ച്ച് എ.​​ഇ.​​ഡി ബാ​​റു​​ക​​ളും ന​​കി​​യി​​ട്ടു​​ണ്ട്. ഇ​​നി ഉ​​ൾ​​വ​​ശ​​ത്തേ​​ക്ക് നോ​​ക്കി​​യാ​​ൽ മു​​ന്നി​​ൽ


ഗി​​യ​​ർ സെ​​ല​​ക്ട​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന സെ​​ന്റ​​ർ ക​​ൺ​​സോ​​ൾ വാ​​ഹ​​ന​​ത്തി​​നി​​ല്ല. ആ ​​ഭാ​​ഗം ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ മു​​ന്നി​​ലെ ര​​ണ്ട് സീ​​റ്റു​​ക​​ൾ​​ക്ക് ഇ​​ട​​യി​​ൽ ആം ​​റെ​​സ്റ്റും കൂ​​ടാ​​തെ സ്റ്റോ​​റേ​​ജ് സ്‌​​പെ​​യ്‌​​സും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പി​​റ​​കി​​ലെ സീ​​റ്റി​​ൽ മ​​ധ്യ​​ത്തി​​ൽ ഇ​​രി​​ക്കു​​ന്ന​​യാ​​ൾ​​ക്ക് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഈ ​​ഭാ​​ഗം മു​​ന്നോ​​ട്ടു​​നീ​​ക്കി​​യാ​​ൽ കൂ​​ടു​​ത​​ൽ സ്ഥ​​ലം ല​​ഭി​​ക്കും.
അ​​യോ​​ണി​​ക് ഫൈ​​വി​​ന് കി​​യ ഇ 6 ​​നേ​​ക്കാ​​ൾ വി​​ല കു​​റ​​വാ​​യി​​രി​​ക്കും. പൂ​​ർ​​ണ​​മാ​​യും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഇ 6 ​​ന്റെ വി​​ല ആ​​രം​​ഭി​​ക്കു​​ന്ന​​ത് 59.96 ല​​ക്ഷം മു​​ത​​ലാ​​ണ്.


800 W ചാ​​ർ​​ജ​​ർ ഉ​​പ​​യോ​​ഗി​​ച്ച് 10 ശ​​ത​​മാ​​നമു​ള്ള ബാ​​റ്റ​​റി 80 ശ​​ത​​മാ​​നം ചാ​​ർ​​ജ് ചെ​​യ്യാ​​ൻ 18 മി​​നി​​റ്റു മ​​തി. 185 കി.​​മീ പ​​ര​​മാ​​വ​​ധി വേ​​ഗ​​ത​​യു​​ള്ള അ​​യോ​​ണി​​കി​​ന് പൂ​​ജ്യ​​ത്തി​​ൽ​​നി​​ന്ന് നൂ​​റു കി.​​മീ വേ​​ഗ​​ത​​യെ​​ടു​​ക്കാ​​ൻ 6.1 സെ​​ക്ക​​ൻ​​ഡ് മ​​തി. 12.3 ഇ​​ഞ്ച് ട​​ച്ച് സ്‌​​ക്രീ​​നാ​​ണ് ഇ​​ൻ​​സ്ട്രു​​മെ​​ന്റ് കാറി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. സാ​​ധാ​​ര​​ണ സു​​ര​​ക്ഷാ ഫീ​​ച്ച​​റു​​ക​​ൾ​​ക്ക് പു​​റ​​മെ ലെ​​വ​​ൽ 2 ആ​​ഡാ​​സ് സം​​വി​​ധാ​​ന​​വും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഡ​​ൽ​​ഹി​​യി​​ൽ ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഓ​​ട്ടോ എ​​ക്‌​​സ്‌​​പോ​​യി​​ൽ അ​​യോ​​ണി​​കി​​ന്റെ വി​​ല ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago