HOME
DETAILS

റഷ്യക്കെതിരേ വിജയം വരെ പോരാടുമെന്ന് സെലെന്‍സ്‌കി

  
backup
January 01 2023 | 08:01 AM

ukraine-will-fight-russia-until-victory-zelensky2022

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരേ വിജയം വരെ ഉക്രൈന്‍ പോരാടുമെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. ചെറുത്തുനില്‍പ്പില്‍ പങ്കാളികളായ മുഴുവനാളുകളേയും അഭിവാദ്യം ചെയ്യുന്നതായും പുതുവത്സരദിനത്തില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ നമ്മുടെ സൈനികര്‍ എങ്ങനെയാണ് ഈ ലോകത്തിലെ വലിയ രണ്ടാം സൈന്യത്തെ തകര്‍ത്തതെന്ന് ഓര്‍ക്കണം. ഉക്രൈനിയക്കാരേ, നിങ്ങള്‍ അവിശ്വസനീയമാണ്. നമ്മള്‍ എന്താണ് ചെയ്തതെന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും നോക്കൂ! നമ്മുടെ ആളുകള്‍ അവരുടെ ഉപകരണങ്ങളും കാലാള്‍പ്പട നിരകളും തടഞ്ഞുനിര്‍ത്തിയതെങ്ങനെ. ഒരു വലിയ യുദ്ധത്തില്‍ ചെറിയ കാര്യങ്ങളില്ല- സെലെന്‍സ്‌കി പറഞ്ഞു.

നമ്മള്‍ ഓരോരുത്തരും പോരാളികളാണ്. നമ്മള്‍ ഓരോരുത്തരും ഓരോ മുന്നണിയാണ്. നമ്മള്‍ ഓരോരുത്തരുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനം. നമ്മള്‍ ഒരു ടീമായി പോരാടുന്നു. ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഉക്രൈനിലെ എല്ലാ അജയ്യമായ പ്രദേശങ്ങള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന്റെ തൊട്ടുമുമ്പും റഷ്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കീവിലെ നിരവധി സ്ഥലങ്ങളില്‍ ഷെല്ലുകള്‍ പതിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കീവില്‍ ചുരുങ്ങിയത് 11 സ്‌ഫോടനങ്ങളുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago