സംസ്ഥാന ബജറ്റ്; ഗവര്‍ണര്‍ക്കു നല്‍കിയത് 12.70 കോടി കഴിഞ്ഞ തവണത്തേക്കാള്‍ 1.87 കോടി കൂടുതല്‍
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന
ബജറ്റില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും ഓഫിസിന്റേയും ചെലവുകള്‍ക്ക് വകയിരുത്തിയത് 12.70 കോടിരൂപ. കഴിഞ്ഞ ബജറ്റില്‍ 10.83 കോടിയായിരുന്നു വകയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 1.87 കോടി രൂപയാണ് ഇത്തവണ കൂടുതല്‍ നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ ഗാര്‍ഹിക ചെലവ് കൂടിയതിനാലാണ് 1.87 കോടി രൂപ അധികം നല്‍കിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക ചെലവ് കഴിഞ്ഞ വര്‍ഷം 3.65 കോടിയായിരുന്നു. എന്നാല്‍ ഇത്തവണ ഇത് അഞ്ചു കോടിയായി വര്‍ധിച്ചതായാണ് കണക്കില്‍ പറയുന്നത്.
ഈ ബജറ്റിലെ തുക ഗവര്‍ണര്‍ ഇങ്ങനെ ചെലവഴിക്കും
1. ഗവര്‍ണര്‍ക്ക് ശമ്പളം 42 ലക്ഷം
2.ഇഷ്ടാനുസരണം ചെലവഴിക്കാന്‍ 25 ലക്ഷം
3.ഗാര്‍ഹിക ചെലവ് 5 കോടി
4.വൈദ്യസഹായം 47.41 ലക്ഷം
5.മനോരജ്ഞന ചെലവുകള്‍ 2.50 ലക്ഷം
6.കരാര്‍ ചെലവ് 11.02 ലക്ഷം
7.സഞ്ചാര ചെലവ് 11.70 ലക്ഷം
8.മറ്റ് ചെലവുകള്‍ക്ക് 1000 രൂപ
9.ഗവര്‍ണറുടെ സെക്രട്ടേറിയേറ്റിന് 6.30 കോടി
കഴിഞ്ഞ തവണത്തെ ബജറ്റിലെ തുക എങ്ങനെ ചെലവഴിച്ചു
1. ഗവര്‍ണറുടെ ശമ്പളം 42 ലക്ഷം
2. ഇഷ്ടാനുസരണ ചെലവഴിക്കാന്‍ 25 ലക്ഷം
3. ഗാര്‍ഹിക ചെലവ് 3.65 കോടി രൂപ
4.വൈദ്യ സഹായം 48. 19 ലക്ഷം
5. മനോരജ്ഞന ചെലവ് 2.50 ലക്ഷം
6. കരാര്‍ ചെലവ് 10.50 ലക്ഷം
7. സഞ്ചാരചെലവ് 11.70 ലക്ഷം
8. ഗവര്‍ണറുടെ സെക്രട്ടറിയേറ്റ് 5.77 കോടി രൂപ
9. മറ്റ് ചെലവുകള്‍ 1000 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."