കോടതി നടപടിക്ക് സാധ്യത; രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി പിന്‍വലിക്കും
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന് പിന്തുണ പ്രഖ്യാപിച്ച് കൂട്ടരാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി പിന്‍വലിക്കും. കോടതി നടപടി ഒഴിവാക്കാനാണ് രാജി പിന്‍വലിക്കുന്നത്.91 എം.എല്‍.എമാരായിരുന്നു നേരത്തേ രാജിനല്കിയിരുന്നത്.
എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിയില്‍ രാജസ്ഥാന് നിയമസഭാ സ്പീക്കര്‍ സിപി ജോഷി നിഷ്ക്രിയ നിലപാടാണ് എടുത്തതെന്ന് ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന് ഹൈക്കോടതി ഡിസംബര്‍ ആറിന് സിപി ജോഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
രാജി നല്കിയതും ഇപ്പോള്‍ രാജി പിന്‍വലിക്കുന്നതും ബാഹ്യസമ്മര്‍ദം കൊണ്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമുള്ള നിലപാടിലാണ് എംഎല്‍എമാര്‍.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയതോടെ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എമാരുടെ കൂട്ടരാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."