HOME
DETAILS

വഖഫ് ബോര്‍ഡ് നിയമനം: മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവര്‍ത്തികമാക്കണം - മെക്ക

  
backup
March 13 2022 | 08:03 AM

waqaf-board-cms-words-should-be-kept

 

കൊച്ചി : വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടു കൊണ്ടു കഴിഞ്ഞ നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കുന്ന കാര്യം പുന:പരിശോധിക്കുമെന്ന് മുസ്ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രി നല്‍കിയ വാക്കു പാലിക്കുവാന്‍ നടപ്പ് ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ പിന്‍വലിക്കല്‍ ബില്‍ അവതരിപ്പിച്ച് പ്രാവര്‍ത്തികമാക്കണമെന്ന് മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ഗ്രാന്റും മറ്റാനുകൂല്യങ്ങളും നല്‍കുന്ന മുഴുവന്‍ നിയമനങ്ങള്‍ക്കും പിന്നാക്ക- പട്ടിക വിഭാഗ സംവരണം ബാധകമാക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ മെക്ക സര്‍ക്കാരിനോടാവശ്യപ്പെട്ടു.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ , വിവിധ കമ്മറ്റികള്‍ എന്നിവയിലേക്ക് നടക്കുന്ന നിയമനങ്ങളില്‍ നിര്‍ബ്ബന്ധമായും സംവരണ തത്വങ്ങള്‍ പാലിച്ച് നടപ്പിലാക്കുവാന്‍ സത്വര നിയമ നിര്‍മ്മാണവും തുടര്‍ നടപടികളുമുണ്ടാവണം. ഒന്നേകാല്‍ ലക്ഷത്തിലധികം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക-അനധ്യാപകരടക്കം രണ്ടു ലക്ഷത്തിലധികം വരുന്ന സ്ഥിരം നിയമനങ്ങളിലും കാല്‍ ലക്ഷത്തിലധികം വരുന്ന താല്‍ക്കാലിക നിയമനങ്ങളിലും നിലവില്‍ യാതൊരു വിധ സംവരണവും പാലിക്കുന്നില്ല. അവസരങ്ങളില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും പിന്നോക്ക-പട്ടികവിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്ന നിലവിലെ സാമൂഹ്യ അനീതിക്ക് അറുതിവരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന നിയമനങ്ങള്‍ അംഗീകരിക്കുകയോ ശമ്പളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുകയില്ലെന്നും കര്‍ശനമായ നയ നിലപാട് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കണമെന്നും മെക്ക സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

പ്രസിഡന്റ് പ്രൊഫ: ഇ.അബ്ദുല്‍ റഷീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.കെ അലി റിപ്പോര്‍ട്ടും പ്രമേയങ്ങളും വിശദീകരിച്ചു . ട്രഷറര്‍ സി.ബി കുഞ്ഞുമുഹമ്മദ് കണക്ക് അവതരിപ്പിച്ചു. 33ാം വാര്‍ഷിക കൗണ്‍സില്‍ യോഗം മേയ് രണ്ടാം വാരം ചേരുന്നതിന് തീരുമാനിച്ചു.
ഭാരവാഹികളായ എ.എസ്.എ റസാഖ്, എം.എ ലത്തീഫ്, കെ.എം അബ്ദുല്‍ കരീം, ടി.എസ്. അസീസ്, എ. മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന , എം. അഖ്‌നിസ്, എ.ഐ മുബീന്‍ ,എം എം നൂറുദ്ദീന്‍,
അബ്ദുല്ലക്കോയ , പി.അബ്ദുല്‍ സലാം, എം.എ അനീസ്, നസീബുള്ള , സി.മുഹമ്മദ് ഷെരീഫ് പാലക്കാട്, അബ്ദുല്‍ നാസര്‍, എം.പി മുഹമ്മദ്, ജമാലുദ്ദീന്‍, വി.പി.സക്കീര്‍, കെ.എം സലീം, യൂനസ് കൊച്ചങ്ങാടി, കെ. റഫീഖ്, സജീര്‍ അനസ്, എ.ഷഹീദ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago