തൊഴില്‍ തര്‍ക്ക പരിഹാരത്തിന് പുതിയ നിയമം
ദുബൈ: തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.എ.ഇയില്‍ പുതിയ നിയമം .യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.ശമ്പളം ലഭിച്ചിട്ടില്ലെങ്കില്‍ 30 ദിവസത്തിനകം തൊഴില്‍ ഉടമയ്‌ക്കെതിരേ പരാതി നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്.ജീവനക്കാരന്‍ കൃത്യ വിലോപം കാണിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ പരാതി നല്‍കാന്‍ തൊഴിലുടമയ്ക്കും അവകാശമുണ്ട്.
മാനവവിഭവശേഷി മന്ത്രാലയത്തിന് പരാതി സമര്‍പ്പിക്കുകയും 14 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ലേബര്‍ കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്യും.
തൊഴില്‍ തര്‍ക്ക കേസില്‍ വിധി വന്ന് 14 ദിവസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ ജീവനക്കാരന്‍ അപേക്ഷ നല്‍കണം.കേസിന്റെ വാദം കേള്‍ക്കല്‍ കാലയളവില്‍ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്നതിനായി ജീവനക്കാരന് അപേക്ഷ സമര്‍പ്പിക്കാം.അനുവാദമില്ലാതെ മറ്റൊരു തൊഴില്‍ ഉടമക്ക് കീഴില്‍ ജോലി ചെയ്യരുത്.
കൃത്യമായ ഒരാഴ്ചക്കാലം ജോലിയില്‍ ഹാജരാകാത്ത ജീവനക്കാരനെതിരേ പരാതി നല്‍കാനുള്ള അവകാശവും തൊഴിലുടമകള്‍ക്ക് ഉണ്ടായിരിക്കും.എന്നാല്‍ താന്‍ ഈ കാലയളവില്‍ ജോലി ചെയ്തിരുന്നു എന്നോ അംഗീകൃത അവധിയായിരുന്നു എന്നോ തെളിയിക്കാന്‍ ജീവനക്കാരന് സാധിച്ചാല്‍ കേസ് റദ്ദാക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."