മാമോദീസ വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ; കാറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു
പത്തനംതിട്ട: മാമോദീസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ കാറ്ററിങ് മാനേജരെ പ്രതിചേര്‍ത്തു. പൊതുശല്യം, മായം ചേര്‍ക്കല്‍, രോഗം പടരാന്‍ ഇടയാക്കി, അശ്രദ്ധ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കാറ്ററിങ് മാനേജര്‍ക്ക് എതിരെ കേസെടുത്തത്.
മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.എഴുപതോളംപേര്‍ ചികിത്സ തേടിയതായാണ് വിവരം. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണജോര്‍ജ് ഉത്തരവിട്ടിരുന്നു. സംഭവത്തെപറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മിഷണര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."