HOME
DETAILS

നോട്ടു നിരോധനം റദ്ദാക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ഗവായ്, വിയോജിച്ച് ജസ്റ്റിസ് നാഗരത്‌ന; വിധിപ്രസ്താവം തുടരുന്നു

  
backup
January 02 2023 | 05:01 AM

national-demonetisation-cannot-be-struck-down-sc

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനം ചോദ്യം ചെയ്യുന്ന 58 ഹരജികളില്‍ സുപ്രിം കോടതി വിധിപ്രസ്താവം തുടങ്ങി. ജസ്റ്റിസ് ബി.ആര്‍.ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. നോട്ടുനിരോധനത്തിന്റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. തീരുമാനിച്ചത് കേന്ദ്രമായതു കൊണ്ടു മാത്രം നടപടി തെറ്റാണെന്ന് പറയാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം നോട്ടു നിരോധനം റദ്ദാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം നേടിയോ ഇല്ലയോ എന്നതോ പരിഗണിക്കേണ്ട. ആര്‍.ബി.ഐയുമായി കൂടിയാലോചിച്ച് സര്‍ക്കാറിന് തീരുമാനമെടുക്കാം. ആര്‍.ബി.ഐ നിയമപ്രകാരം അസാധുവാക്കാം. എന്നാല്‍ നോട്ടു നിരോധനം റദ്ദാക്കാനാവില്ല- ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.

അതേസമയം, ഇതിനോട് വിയോജിക്കുന്ന രീതിയിലാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. നോട്ട് നിരോധിക്കണമെങ്കില്‍ നിയമ നടത്തണമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ.ബി.ഐ ഡയരക്ടര്‍ ബോര്‍ഡ് വേണമായിരുന്നുനിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ 4നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു വിധി പറയുന്നത്. കഴിഞ്ഞ മാസം 7നാണു വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്.

ഇന്നത്തെ കേസ് ലിസ്റ്റ് പ്രകാരം, ഈ ഹര്‍ജികളില്‍ 2 വിധിന്യായങ്ങളുണ്ടാകും. ഭൂരിപക്ഷാഭിപ്രായത്തോടു യോജിച്ചാണോ വിയോജിച്ചാണോ പ്രത്യേക വിധിന്യായമെന്നതു വ്യക്തമല്ല. ഹര്‍ജികളില്‍ വിശദമായ വാദം കേട്ട കോടതി, നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയായാണു ഫയലുകള്‍ നല്‍കിയത്.

നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടത് എന്നതുകൊണ്ടു മാത്രം ഇക്കാര്യത്തില്‍ കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്നു വാദം കേള്‍ക്കലിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 2016ലെ നോട്ടുനിരോധന തീരുമാനം ഇപ്പോള്‍ കോടതി പരിശോധിക്കുന്നതിനോടു ശക്തമായ വിയോജിപ്പാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഗുരുതര പിഴവുകളാണു സര്‍ക്കാരിനു സംഭവിച്ചതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകനും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago