HOME
DETAILS

വെറുപ്പ് മൂലധനമാക്കുമ്പോൾ

  
backup
March 13 2022 | 20:03 PM

4563653-2

മാലിക്ക് വീട്ടിക്കുന്ന്


1942 ജനുവരി 20, ജർമനിയുടെ തലസ്ഥാനമായ ബെർലിൻ്റെ തൊട്ടടുത്തുള്ള വന്നസിയിൽ ഹിറ്റ്‌ലർ ഒരു യോഗം വിളിച്ചു. രാജ്യത്തെ പ്രമുഖരായ മുഴുവൻ ഉദ്യോഗസ്ഥരും സമ്മേളിച്ച യോഗത്തിലെ പ്രധാന ചർച്ച ജർമനിയിൽനിന്ന് ജൂതരെ പൂർണമായി തുടച്ചുനീക്കാൻ വഴിതേടുന്നതായിരുന്നു. രാജ്യത്തെ 'മ്ലേച്ചൻമാരെ' കൂട്ടക്കശാപ്പ് നടത്താനുള്ള തീരുമാനമാണ് യോഗത്തിലുണ്ടായത്. ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വിരാജിക്കുന്ന ഉദ്യോഗസ്ഥപ്രമുഖരിൽ ആരെങ്കിലും ഒരാൾ പ്രസ്തുത തീരുമാനത്തെ എതിർത്ത് ഒരക്ഷരം ഉരിയാടിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. സഹജീവികളെ കൊന്നുതള്ളുന്നതിൽ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അപ്പോഴേക്കും ഹിറ്റ്‌ലർ നൂറു ശതമാനം വിജയിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഉദാഹരണമാണിത്.


നാസിപ്പടയിലെ ഉന്നതനായ ഉദ്യോഗസ്ഥനായിരുന്നു അഡോൾഫ് ഐഖ്മാൻ. പതിനായിരങ്ങളെ ഉന്മൂലനം ചെയ്യാൻ നിയോഗിക്കപ്പെട്ട ലഫ്റ്റനൻ്റ് കേണൽ. ഹിറ്റ്‌ലറുടെ മരണത്തിനും നാസി ജർമനിയുടെ തകർച്ചയ്ക്കും ശേഷം ആസ്ത്രേലിയയിൽ അഭയം തേടിയ ഐഖ്മാനെ ഇസ്റാഇൗൽ ഭരണകൂടം തട്ടിക്കൊണ്ടുവന്ന് സ്വന്തം നാട്ടിൽ വിചാരണ നടത്തുകയുണ്ടായി. 'ദ ന്യൂയോർക്കർ' മാഗസിൻ വിചാരണയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. അമ്പരപ്പിക്കുന്ന വിവരണങ്ങളാണ് പ്രസിദ്ധീകൃതമായത്. താൻ മേലധികാരികളുടെ നിർദേശം അനുസരിക്കുന്ന, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്നാണ് അയാൾ വാദിച്ചത്! ഇയാളുടെ ജീവിത പശ്ചാത്തലം അന്വേഷിച്ചവർക്ക് മനസിലായ കാര്യങ്ങൾ കൂടി ഇതോടു ചേർത്തുവയ്ക്കണം. ദൈവഭക്തിയുള്ള, കുടുംബ സ്‌നേഹിയായ, കുട്ടികളോടൊപ്പം കളിക്കുന്ന, നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടപ്പെട്ടവനായ മനുഷ്യനായിരുന്നുവത്രേ അയാൾ! ഇങ്ങനെയുള്ള ഒരു മനുഷ്യന് എങ്ങനെയാണ് ലക്ഷക്കണക്കിന് ജൂതരെയും ജിപ്‌സികളെയും കമ്യൂണിസ്റ്റുകളെയും ഭിന്നശേഷിക്കാരെയും കുട്ടികളെയും യാതൊരു കൈയറപ്പുമില്ലാതെ കൊല്ലാൻ സാധിച്ചത്? ഇവിടെയാണ് ഫാസിസം എങ്ങനെയാണ് വെറുപ്പ് വിറ്റ് വോട്ടായും സ്വാധീനമായും ലാഭം കൊയ്യുന്നത് എന്ന് നമ്മൾ ചിന്തിക്കേണ്ടത്.


ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ഒരു മനുഷ്യൻ മരിക്കുമ്പോൾ, അപകടത്തിൽ പെടുമ്പോൾ, അയാൾ ഏതു ജാതിക്കാരനോ മതക്കാരനോ രാഷ്ട്രീയക്കാരനോ ആവട്ടെ, അയാൾക്കുവേണ്ടി സഹതപിക്കുന്ന മനുഷ്യരെയാണ് നമ്മൾ കണ്ടിരുന്നത്. ഇന്ത്യയുടെ ഉത്തരഭാഗങ്ങളിൽ പലയിടത്തും ഇതരൻ്റെ വേദനകളെയും കണ്ണീരിനെയും ആസ്വദിച്ചിരുന്നപ്പോൾ പോലും ഉന്നതമായ മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന സമൂഹമായിരുന്നു മലയാളികൾ. എന്നാൽ, ഇന്ന് സ്ഥിതിഗതികൾ ഭീതിദമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിൻ്റെ ഏതു കോണിൽ ഒരാൾക്ക് ആപത്ത് സംഭവിച്ചാലും പേരും കുലവും നോക്കി 'കുമ്മോജി'യിട്ട് ആഘോഷിക്കുകയാണ് ഒരു വിഭാഗം കേരളീയർ. സോഷ്യൽ മീഡിയകളിൽ നടക്കുന്ന ഇത്തരം പേക്കൂത്തുകൾക്ക് പിന്നിലുള്ള ഐഡികൾ പരിശോധിച്ചാൽ നേരത്തെ അവയെല്ലാം ഫെയ്ക്കാണെന്നാണ് മനസിലായിരുന്നത്. എന്നാൽ, വ്യാജ ഐഡികളിൽനിന്നു മാറി പ്രകടമായ മേൽവിലാസത്തിൽ തന്നെ വെറുപ്പ് വിതരണം പാരമ്യത്തിലെത്തുന്ന കാഴ്ചയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഹലാലും ഹിജാബും ഇത്തരം വെറുപ്പ് വിൽപനയുടെ ടൂളുകൾ മാത്രമാണ്.
ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് വംശഹത്യയിലാണ് വെറുപ്പിന്റെ ഏറ്റവും ഭീകരമായ രൂപം പരീക്ഷിച്ചത്. 1926ൽ നാഗ്പൂർ കലാപം മുതലാണ് ഹിന്ദുത്വത്തിന്റെ വെറുപ്പ് വിൽപ്പന എന്നോർക്കണം. 2002 ഫെബ്രുവരി 28ന് ഗുജറാത്ത് വംശഹത്യയ്ക്കിടെ നടന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അതിൽ ഒന്ന് ഇതാണ്: പ്രദേശവാസിയായ അബ്ദുൽ മജീദിന്റെ അയൽവാസിയായിരുന്നു ജയ്ഭവാനി. പരസ്പരം സഹകരിച്ചു ജീവിക്കുന്ന കുടുംബങ്ങൾ. ഹിന്ദുത്വർ നരോദപാട്യ വളഞ്ഞ സമയത്ത് തൻ്റെ അഞ്ചു മക്കളെയും ഗർഭിണിയായ ഭാര്യയെയും അവരുടെ മാതാവിനെയും സമീപത്തെ അമ്പലത്തിൽ സുരക്ഷിതമാക്കിയ ശേഷം ഒരു കെട്ടിടത്തിനു മുകളിൽ ഒളിച്ചിരിക്കുകയായിരുന്നു അബ്ദുൽ മജീദ്. ഈ സമയത്താണ് 'മജീദ് ഭായ്' എന്നും വിളിച്ചുകൊണ്ട് ജയ്ഭവാനി അങ്ങോട്ട് വന്നത്. 'രാവിലെ മുതൽ നിങ്ങളാരും ഒന്നും കഴിച്ചിട്ടില്ലല്ലോ. ഞാൻ നിങ്ങൾക്ക് കിച്ചഡി ഉണ്ടാക്കി വച്ചിട്ടുണ്ട്'. അയാളുടെ സംസാരം കേട്ടപ്പോൾ സ്വാഭാവികമായും ഒരു അയൽക്കാരൻ്റെ കരുതലും സ്‌നേഹവുമാണതെന്ന് മജീദിന് തോന്നിക്കാണണം. പക്ഷേ, സമാധാന ദൂതനെപ്പോലെ നിന്നവൻ ഒറ്റയടിക്ക് പിശാചിൻ്റെ രൂപത്തിലേക്ക് മാറുന്നതാണ് മജീദ് കണ്ടത്. കാരണം, ജയ്ഭവാനി തയാറാക്കിയിരിക്കുന്നത് തൈര് കിച്ചഡിയാണ്, 'ഇത് ശവമടക്കിനല്ലേ ഉണ്ടാക്കുക' എന്ന് അന്ധാളിപ്പോടെ ചോദിച്ച മജീദിനോട് 'അതെ, നീയൊക്കെ ചാകാൻ പോവുകയാണ്' എന്നായിരുന്നു അയാളുടെ മറുപടി. പിന്നീട് മജീദിൻ്റെ ഭാര്യയും മക്കളും കൊല്ലപ്പെടുന്നിടത്തും പൂർണ ഗർഭിണിയായ കൗസർബിയുടെ വയർ കുത്തിപ്പിളർക്കുന്നിടത്തും ആയുധമേന്തി മുൻപന്തിയിൽ തന്നെ ജയ്ഭവാനി ഉണ്ടായിരുന്നു.


തൊട്ടു മുമ്പത്തെ രാത്രി തൻ്റെ പലചരക്ക് കടക്ക് മുന്നിലൂടെ 35 ലിറ്ററിൻ്റെ കന്നാസും ചുമന്ന് ജയ്ഭവാനി പോകുന്നത് മജീദ് കണ്ടിരുന്നു. സൗഹൃദം നിറഞ്ഞ വാക്കുകളിലൂടെ മജീദ് ചോദിച്ചു: 'ചാരായമാണോ കന്നാസിൽ?' വളരെ സ്വാഭാവികമായി ജയ്ഭവാനി നൽകിയ മറുപടി 'അല്ല ഭായ്, പെട്രോളാണ്' എന്നായിരുന്നു. എന്തിനാണ് അയൽക്കാരന് ഇത്രധികം പെട്രോൾ എന്ന് മജീദിന് അപ്പോൾ മനസിലായില്ല. എന്നാൽ, പിറ്റേന്ന് തൻ്റെ മക്കളെ വെട്ടിക്കൊന്ന ശേഷം അയൽക്കാരൻ ആ പെട്രോൾ ഒഴിച്ചാണ് മയ്യിത്തുകൾ കത്തിച്ചുകളഞ്ഞത് എന്ന് മജീദിന് കാണേണ്ടി വന്നു!
നാസി രക്തദാഹിയുടെ ജീവിതം പകർത്തിയ 'ഐഖ്മാൻ ഇൻ ജറൂസലം' എന്ന പുസ്തകത്തിൽ എങ്ങനെയാണ് സാധാരണ ജീവിതം നയിക്കുന്ന മനുഷ്യർ അതിക്രൂരന്മാരായിത്തീരുന്നത് എന്ന് ഹന്നാ ആരൻ്റ് വിശദീകരിക്കുന്നുണ്ട്. തിന്മയുടെ സാധാരണത്വം (banality of evil ) എന്ന മനോനിലയെ കുറിച്ചാണ് പുസ്തകത്തിലെ ഉപശീർഷകത്തിൽ അക്കാര്യം വിവരിക്കുന്നത്. ഒരു സമൂഹത്തിൻ്റെ അസ്തിത്വത്തെയും അവരുടെ സ്വത്വബോധത്തെയും ചിഹ്നങ്ങളെയും നിരന്തരമായി താറടിച്ചും അപരവൽക്കരിച്ചും അവർ ക്രൂരതകൾക്കും പീഡനങ്ങൾക്കും അർഹരാണ് എന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുകയാണ് ഇതിലേക്കുള്ള വഴി. നിരന്തരമായ നീതി നിഷേധങ്ങൾക്ക് ഇരയാകുമ്പോഴും 'അവർ അതിന് അർഹരാണ്' എന്ന മനോനില രൂപപ്പെട്ടു കഴിഞ്ഞാൽപ്പിന്നെ ഇരകൾക്ക് വേണ്ടി ശബ്ദിക്കുന്നതു പോലും സംശയാസ്പദമായിത്തീരും. തൊട്ടയൽപ്പക്കത്ത് ക്രൂരത നടക്കുമ്പോൾ മൗനം പാലിക്കുന്ന തലത്തിൽ മാത്രമല്ല, അതിന് ആയുധമെടുത്ത് മുൻപന്തിയിൽ നിൽക്കാനും ഈ മാനസിക നില കാരണമായിത്തീരും. ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ഭൂമിയിലേക്ക് വെളിച്ചം കാണിച്ച മായാ കോട്‌നാനി എന്ന ഹിന്ദുത്വ സൈക്കോ, ഗർഭിണികളുടെ വയർ കുത്തിക്കീറുന്ന ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുക്കുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടാനില്ല. കാരണം, ഫാസിസത്തിന് വെറുപ്പ് വിൽപനയെക്കാൾ വലിയൊരു മൂലധനമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago