HOME
DETAILS
MAL
ജിദ്ദയിൽ വീണ്ടും ശക്തമായ മഴ
backup
January 02 2023 | 08:01 AM
ജിദ്ദ: ജിദ്ദയിൽ ഇന്നലെ രാത്രി ഇടി മിന്നലോട് കൂടിയ ശക്തമായ മഴ പെയ്തു. വൈകുന്നേരം 7 മണിക്ക് ശേഷം തുടങ്ങിയ ചാറ്റൽ മഴ പിന്നീട് ശക്തി കൂടി വരികയായിരുന്നു. ഒപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു. മഴ ഒരു മണിക്കൂർ സമയം നീണ്ടു നിന്നതിനാൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇത് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ മഴ കാരണം അപകടങ്ങൾ ഒന്നും ഉണ്ടായതായി അറിവായിട്ടില്ല.
ജിദ്ദയുൾപ്പെടെ സഊദിയുടെ പല ഭാഗങ്ങളിലും മഴ ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിൽ ഇന്നലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ മഴ കാരണം ഇന്നും ജിദ്ദയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഇന്ന് വൈകുന്നേരം വരെ ജിദ്ദയുൾപ്പെടെ മക്ക മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."