താന്‍സാനിയന്‍ പ്രസിഡന്റ് അന്തരിച്ചു
താന്‍സാനിയ: താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. വൈസ് പ്രസിഡന്റാണ് മഗുഫുളിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ് ടെലിവിഷന്‍ വഴി നല്‍കിയ ഔദ്യോഗിക വിശദീകരണം. അധികാരത്തിലിരിക്കുമ്പോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്റാണ് മഗുഫുളി. പത്തുവര്‍ഷമായി അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്നും വിശദീകരണത്തില്‍ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയോളം പൊതുയിടങ്ങളില്‍ മഗുഫുളിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പ്രസിഡന്റ് കൊവിഡ് പോസിറ്റിവാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മാത്രമല്ല പ്രസിഡന്റിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാര്‍ച്ച് 12ന് താന്‍സാനിയന്‍ ഭരണകൂടം തള്ളിയിരുന്നു. മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പെട്ടെന്നു തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 14ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, കൊവിഡിനെ നിസ്സാരവത്കരിച്ച മഗുഫുളി മാസ്‌ക് ധരിക്കുന്നതിനെതിരെ നിലപാടെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരോഗ്യ നില മോശമായതോടെ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തില്‍ മഗുഫുളി ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."