HOME
DETAILS

നഷ്ടത്തിൽ കൂപ്പുകുത്തി പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം നഷ്ടം 250 ശതമാനം വർധിച്ചു

  
backup
March 14 2022 | 05:03 AM

456356356-2


അൻസാർ മുഹമ്മദ്
തിരുവനന്തപുരം
വിൽപനയ്ക്ക് വച്ചിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ലേലത്തിൽ എടുക്കാൻ പിന്നാലെ ഓടുന്ന സർക്കാരിന് സംസ്ഥാനത്തെ പൊതുമഖേലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ മിണ്ടാട്ടമില്ല. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 250 ശതമാനം വർധിച്ചുവെന്നാണ് ബജറ്റിനൊപ്പം അവതരിപ്പിച്ച സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നത്.


സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിയ നഷ്ടം 1,738.25 കോടി രൂപയിൽനിന്ന് 6,055.47 കോടി രൂപയായി വർധിച്ചു. 248.37 ശതമാനമാണ് വർധിച്ചത്. ഈ സംരംഭങ്ങളിലെ നിക്ഷേപത്തിൽ 10.05 ശതമാനം വർധനവും കഴിഞ്ഞ വർഷത്തെ 7,066.11 കോടി രൂപയുടെ ബജറ്റ് പിന്തുണയും ഉണ്ടായിട്ടും നഷ്ടത്തിൽ കൂപ്പുകുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 153 പൊതുമേഖലാ സ്ഥാപനങ്ങളിൽ 116 എണ്ണം മാത്രമാണ് റിപ്പോർട്ടിന്റെ പരിധിയിൽ വന്നത്. സജീവ സംരംഭങ്ങളുടെ മൊത്തം പെയ്ഡ്അപ്പ് മൂലധനം 18,355.99 കോടി രൂപയാണ്. എന്റർപ്രൈസസിന്റെ ആസ്തി 11,630.01 കോടി രൂപയായി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 43.23 ശതമാനം.


വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളായ തിരുവിതാംകൂർ കൊച്ചി കെമിക്കൽസ് ലിമിറ്റഡ് (ടി.സി.സി), കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കോർപറേഷൻ, മലബാർ സിമന്റ്‌സ് എന്നിവ 2019-20ൽ 152.98 കോടിയും 2020-21ൽ 137.62 കോടിയും നഷ്ടം രേഖപ്പെടുത്തി.
ലാഭമുണ്ടാക്കുന്ന സംരംഭങ്ങളുടെ എണ്ണം മുൻ സാമ്പത്തിക വർഷം 50 ആയിരുന്നു. എന്നാൽ, അവർ നേടിയ മൊത്തം ലാഭം 41.86 ശതമാനം കുറഞ്ഞു. 2019-20ലെ 883.73 കോടി രൂപയിൽനിന്ന് 2020-21ൽ 513.79 കോടി രൂപയായി. ഈ വർഷത്തെ ഏറ്റവും ലാഭകരമായ സംരംഭം കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (146.41 കോടി രൂപ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (85.28 കോടി രൂപ), കേരള ഫീഡ്‌സ് ലിമിറ്റഡ് (36.07 കോടി രൂപ) എന്നിവയാണ്.


നഷ്ടത്തിലായ സംരംഭങ്ങളിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് (1,976.03 കോടി രൂപ). തൊട്ടുപിന്നിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (1,822.35 കോടി രൂപ), കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്‌കോ) 1,608.17 കോടി രൂപ. മുൻ സാമ്പത്തിക വർഷം 180.84 കോടി രൂപ ലാഭം നേടിയ ബെവ്‌കോയുടെ ലാഭം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കൊവിഡ് മൂലമുള്ള ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളുമാണ്. ലാഭകരമായ രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമായിരുന്നു ഇത്.
2020-21, 2019-20 വർഷങ്ങളിൽ ബെവ്‌കോയുടെ വിറ്റുവരവ് യഥാക്രമം 2,527.69 കോടി രൂപയും 3,782.51 കോടി രൂപയുമാണ്.
ഖജനാവിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കോർപറേഷനായിരുന്നു ബെവ്‌കോ. നഷ്ടം കുറയ്ക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ അതീവ ശ്രദ്ധവേണമെന്നും സാമ്പത്തിക അവലോകനം ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago