ധര്‍മടത്ത് കെ സുധാകരന് വരണം, മറുപടിയ്ക്കായി കാത്തുനില്ക്കുന്നു; അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ കെ സുധാകരന് മത്സരിക്കണമെ്ന്നാണ് അഭിപ്രായമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സുധാകരന്റെ അഭിപ്രായത്തിനായി കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മടത്ത് സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും സുധാകരന്റെ വീട്ടിലെത്തി ആവശ്യം ഉന്നയിച്ചു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സുധാകരന്.
പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന് ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."