ധര്‍മടത്തെ സ്ഥാനാര്‍ഥിത്വം: ഒരു മണിക്കൂറിനകം തീരുമാനമെന്ന് സുധാകരന്
കണ്ണൂര്‍: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ ഒരു മണിക്കൂറിനകം തീരുമാനമെടുക്കുമെന്ന് കെ.സുധാകരന്. കെ.പി.സി.സി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചുണ്ടെന്ന് കെ.സുധാകരന് പറഞ്ഞു.
പ്രവര്‍ത്തകരോടും മറ്റും ചര്‍ച്ച നടത്തിയ ശേഷം നേതൃത്വത്തോട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ധര്‍മടത്ത് കെ.സുധാകന് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സുധാകരന്റെ അഭിപ്രായത്തിനായി കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മടത്ത് സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും സുധാകരന്റെ വീട്ടിലെത്തി ആവശ്യം ഉന്നയിച്ചു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സുധാകരന്.
പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന് ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."