HOME
DETAILS
MAL
പോക്സോ കേസ്: അഞ്ജലി റിമാദേവ് ബുധനാഴ്ച്ച ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്
backup
March 14 2022 | 05:03 AM
കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസില്‍ പ്രതിയായ അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്. ബുധനാഴ്ച്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, കേസില്‍ രണ്ടാംപ്രതിയായ സൈജു തങ്കച്ചനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സൈജു കളമശേരി മെട്രോ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
നമ്പര്‍18 ഹോട്ടലുടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയതിന് പിന്നാലെയാണ് ഞായറാഴ്ച്ച രാവിലെ മട്ടാഞ്ചേരി എ.സി.പി ഓഫിസിലെത്തി റോയി കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."