മദ്യനിരോധനം വേണമെന്ന് ആവശ്യപ്പെട്ടു, നടപടിയില്ല; മദ്യശാല കല്ലെറിഞ്ഞ് തകര്‍ത്ത് ഉമാഭാരതി
ഭോപ്പാല്‍: മദ്യശാലയ്ക്ക് നേകെ കല്ലെറിഞ്ഞ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മദ്യനിരോധനം ആവശ്യപ്പെട്ടള്ള പ്രതിഷേധത്തിനിടെയാണ് സംഭവം. മദ്യശാലയ്ക്ക് മുന്നിലെത്തിയ ഉമാഭാരതി കടയിലേക്ക് കല്ലെറിയുന്നതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുമെന്ന് ബിജെപി നേതാവായ ഉമാഭാരതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ മദ്യശാല അടച്ചുപൂട്ടാന്‍ പ്രാദേശിക ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു.
1) बरखेड़ा पठानी आझाद नगर, बीएचईएल भोपाल , यहाँ मज़दूरों की बस्ती में शराब की दुकानों की शृंखला हैं जो की एक बड़े आहाता में लोगों को शराब परोसते हैं । pic.twitter.com/dNAXrh1jRY
— Uma Bharti (@umasribharti) March 13, 2022
'ബര്‍ഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയില്‍ നിരവധി മദ്യശാലകളുണ്ട്. ഈ കടകളിലേക്ക് ഈ തൊഴിലാളികളുടെ പണമാണ് ഒഴുകുന്നത്. മദ്യശാല സര്‍ക്കാര്‍ നയത്തിന് എതിരായതിനാല്‍ സ്ത്രീകളും പ്രദേശവാസികളും എതിര്‍പ്പ് പരസ്യമാക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുമ്പ് പലതവണ ഉറപ്പ് നല്‍കിയിരുന്നു, പക്ഷേ വര്‍ഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല' മദ്യശാല കല്ലെറിഞ്ഞ് തകര്‍ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഉമാഭാരതി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."