HOME
DETAILS
MAL
ഒടുവില്‍ ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക്, സത്യപ്രതിജ്ഞ നാളെ
backup
January 03 2023 | 06:01 AM
തിരുവനന്തപുരം: ഒടുവില്‍ അനിശ്ചിതത്വം നീങ്ങുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സ്ഥാനം രാജി വെച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ. സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താന്‍ രാജ്ഭവന് അനുവാദം നല്കി. നാളെ വൈകീട്ട് നാലുമണിക്കാണ് സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാന് തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്കിയാല് മതിയെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."