HOME
DETAILS

രണ്ട് മാസത്തിനിടെ യെമനിൽ 47 കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്‌തുവെന്ന്‌ റിപ്പോർട്ട്

  
backup
March 14 2022 | 08:03 AM

47-children-killed-maimed-in-yemen-in-two-months-unicef

സൻആ: യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ജനുവരിയിലും ഫെബ്രുവരിയിലുമായി നടന്ന അക്രമസംഭവങ്ങളെത്തുടർന്ന് നാൽപ്പത്തിയേഴ് കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കുട്ടികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനായ യുനിസെഫ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 2015 മുതൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ 10,000-ത്തിലധികം പ്രായപൂർത്തിയാകാത്തവർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും യുനിസെഫ് വ്യക്തമാക്കുന്നു. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ യെമനിലുടനീളം 47 കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, യെമനിലെ യുനിസെഫ് പ്രതിനിധി ഫിലിപ്പ് ഡ്യുമെല്ലെ പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ മുതൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കുട്ടികളാണ്. ഏകദേശം ഏഴ് വർഷം മുമ്പ് യെമനിൽ യമനിൽ ആരംഭിച്ച സംഘർഷത്തിൽ 10,200-ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ സ്ഥിരീകരിച്ചു. യഥാർത്ഥ സംഖ്യ വളരെ കൂടുതലായിരിക്കാം. ഉക്രെയ്ൻ യുദ്ധത്തിൽ, ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 71 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രേനിയൻ പാർലമെന്റ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.

ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യയും സർക്കാർ സേനയും തമ്മിലുള്ള യെമൻ യുദ്ധത്തിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ അനന്തരഫലമായി ലക്ഷക്കണക്കിന് ആളുകൾ ഇവിടെ ഇതിനകം തന്നെ മരിച്ചു വീണിട്ടുണ്ട്. 2021 അവസാനത്തോടെ യുദ്ധം, പട്ടിണി, ശുദ്ധജല ദൗർലഭ്യത, രോഗം എന്നിവയിലൂടെ 377,000 ജീവനുകൾ നഷ്ടപ്പെടുമെന്ന് നവംബറിൽ യുഎൻ വികസന പരിപാടി വ്യക്തമാക്കിയിരുന്നു.

ദശലക്ഷക്കണക്കിന് കുട്ടികളിലും കുടുംബങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അക്രമവും ദുരിതവും സങ്കടവും യെമനിൽ സാധാരണമാണ്, ജനങ്ങൾക്കും അവരുടെ കുട്ടികൾക്കും അവർ അർഹിക്കുന്ന സമാധാനത്തിൽ ജീവിക്കാൻ സുസ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരം എത്തിച്ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഡ്യുമെല്ലെ പറഞ്ഞു.

2,500-ലധികം സ്‌കൂളുകൾ നശിപ്പിക്കപ്പെടുകയോ സൈനിക ആവശ്യങ്ങൾക്കായി ഏറ്റെടുക്കുകയോ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകുകയോ ചെയ്‌തതിനാൽ കുട്ടികൾക്ക് വിദ്യാഭാസവും ഇവിടെ ലഭ്യമല്ല. ജനുവരിയിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടിൽ, 2020 ജനുവരി മുതൽ 2021 മെയ് വരെ ഹൂതികൾ റിക്രൂട്ട് ചെയ്ത രണ്ടായിരത്തോളം കുട്ടികൾ യുദ്ധക്കളത്തിൽ മരിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago