പ്രതിപക്ഷം മനോഭാവം മാറ്റണം; കെ- റെയിലിനെതിരെ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരം- ഷംസീര്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ. പ്രതിപക്ഷം മനോഭാവം മാറ്റണമെന്ന് എ.എന്‍. ഷംസീര്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധ മനോഭാവം മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടില്ല. ഒരു ഇവന്റ് മാനേജ്മെന്റ് ആണ് സമരം. ദേശീയപാത പുനരുദ്ധാരണം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങി എല്ലാ പദ്ധതികളേയും ഇവര്‍ എതിര്‍ക്കുന്നു.പ്രകടന പത്രികയില്‍ പറഞ്ഞ സില്‍വര്‍ ലൈന്‍ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് എ.എന്‍ ഷംസീര്‍ മറുപടിയില്‍ പറഞ്ഞു.
കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ കേരളത്തിനുള്ള സാധ്യത ടൂറിസമാണ്. അതിനുള്ള മാര്‍ഗമാണ് കെ റെയില്‍. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതിന് ഏറ്റവും അത്യാവശ്യം കണക്ടിവിറ്റിയാണ്.കേരളത്തില്‍ ഓടുന്ന ട്രയിനുകളുടെ പരമാവധി വേഗത 52 കിമീ ആണ് ഇതൊക്കെക്കൊണ്ടാണ് സില്‍വര്‍ ലൈനിലേക്ക് സര്‍ക്കാര്‍ എത്തിയത്.
ഉരുള്‍പൊട്ടല്‍ എല്ലായിടത്തുമുണ്ടാകുന്നുണ്ട്. ഇനി പ്രളയം വന്നാല്‍ തന്നെ ചാല് വെട്ടി വെള്ളം ഒഴുക്കാമെന്നും ഷംസീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."