HOME
DETAILS

സുകൃത വഴിയില്‍ സമസ്തയുടെ കൈത്താങ്ങ്

  
backup
March 18 2021 | 22:03 PM

%e0%b4%b8%e0%b5%81%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

 


സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ കേരള മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ, വിദ്യാഭ്യാസ, സാസ്‌കാരിക പുരോഗതിക്കു വഹിച്ച പങ്ക് സുവ്യക്തമാണ്. ആത്മീയപരമായി സമുദായത്തിനു ദിശ കാണിക്കുകയും സാമുദായിക പുരോഗതിക്കായി നിലകൊള്ളുകയും മാനവിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണ് സമസ്ത നിര്‍വഹിക്കുന്ന ദൗത്യം. തിരുനബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം ഉള്‍ക്കൊണ്ട ചരിത്ര പിന്‍ബലമാണ് കേരളാ മുസ്‌ലിമിന്റേത്. പ്രവാചകാനുചരന്‍മാരും പ്രബോധക സംഘങ്ങളും താവഴി തീര്‍ത്ത പൈതൃകമാണ് അവരുടെ ആദര്‍ശ ബോധം. ഇത് അരക്കിട്ടുറപ്പിക്കുകയും വൈജ്ഞാനികവും സാമൂഹ്യവുമായ പരിസരങ്ങളില്‍ സമുദായത്തിന്റെ കാവലാളുകളായി നിലകൊള്ളുകയും ചെയ്യുകയെന്ന പണ്ഡിത ദൗത്യമാണ് സമസ്ത നിറവേറ്റുന്നത്.


ആത്മീയ സംസ്‌കരണ മേഖലയില്‍ സച്ചരിത പാതയിലൂടെ സമസ്ത നിര്‍വഹിച്ച ദൗത്യങ്ങളെ കേരളത്തിനു പരിചയപ്പെടുത്തേണ്ടതില്ല. തലമുറയുടെ വികാസത്തിന് വൈജ്ഞാനിക സംഭാവനകളാണ് സമസ്തയുടെ കര്‍മപഥത്തിലെ പ്രധാന ഘടകം. പള്ളിദര്‍സുകള്‍, മദ്‌റസകള്‍, ശരീഅത്ത് കോളജുകള്‍, മത-ഭൗതിക സമന്വയ സ്ഥാപനങ്ങള്‍ തുടങ്ങി ഈ രംഗത്ത് കേരളം കൈവരിച്ച സാംസ്‌കാരിക പുരോഗതിയില്‍ വലിയ സംഭാവനകളാണ് നമ്മുടെ മുന്‍ഗാമികള്‍ സമര്‍പ്പിച്ചത്. പൈതൃകത്തിന്റെ പെരുമയില്‍നിന്ന് നവോത്ഥാനം വായിച്ചറിഞ്ഞാണ് നാം നടന്നുനീങ്ങേണ്ടത്. ആ തിരിച്ചറിവും ബോധ്യവുമാണ് പണ്ഡിതന്‍മാര്‍ പകര്‍ന്നു നല്‍കുന്നത്. പൂര്‍വികരുടെ കാല്‍പാടുകളില്‍നിന്ന് ആര്‍ജിച്ച ധാര്‍മികബോധത്തിന്റെ തുടര്‍ച്ചകളെ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രബോധന രംഗത്ത് സജ്ജമാക്കുകയും സമൂഹത്തിനു അതു പകര്‍ന്നുനല്‍കുകയും ചെയ്യാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. നൂറാം വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന പ്രസ്ഥാനത്തിന്റെ ഓരോ ആലോചനകകളും ഇതാണ്.


സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തിലും വിവിധ പോഷകഘടകങ്ങളും പ്രബോധന മേഖലയില്‍ വ്യവസ്ഥാപിതമായ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയും കാലോചിതമായി പുരോഗതിയും മുന്നില്‍കണ്ടാണ് 2015 ല്‍ സമസ്ത കൈത്താങ്ങ് പദ്ധതിക്ക് രൂപം നല്‍കിയത്. കര്‍മപദ്ധതികള്‍ക്കാവശ്യമായ സാമ്പത്തിക ചെലവുകളാണ് സമുദായ സ്‌നേഹികളില്‍നിന്ന് വിവിധ ഘട്ടങ്ങളിലായി സ്വരൂപിക്കുന്നത്. സമസ്ത മുശാവറ നിശ്ചിത ശതമാനം വിഹിതം വ്യത്യസ്ത കര്‍മ പദ്ധതികള്‍ക്കായി കണക്കാക്കിയാണ് ഇതിന്റെ വിനിയോഗം. കൈത്താങ്ങ് സമസ്തയുടെ വിശാലമായ കര്‍മപരിപാടികള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാവുകയായിരുന്നു. മഹല്ല് ശാക്തീകരണം, ഇതര സംസ്ഥാനങ്ങളിലെ ശാക്തീകരണ പരിപാടികള്‍, ജീവകാരുണ്യ-റിലീഫ് പ്രവര്‍ത്തനങ്ങള്‍, സാഹിത്യ പ്രസിദ്ധീകരണ പ്രചാരണം എന്നിവ ലക്ഷ്യമാക്കി വിവിധ പദ്ധതിയിലേക്ക് സമസ്ത കൈത്താങ്ങ് പദ്ധതി ഉപയോഗിക്കുന്നത്.


മുസ്‌ലിം സമുദായത്തിന്റെ കൂട്ടായ്മയുടെ അടിസ്ഥാന യൂനിറ്റുകളാണ് മഹല്ലുകള്‍. പൂര്‍വികമായി നാം ആര്‍ജിച്ചെടുത്ത ഉയര്‍ന്ന സാംസ്‌കാരിക ബോധം മഹല്ലുകളുടെ സംഭാവന കൂടിയാണ്. പള്ളികളും മദ്‌റസകളും മതരംഗത്തെ വൈവിധ്യമായ സംഘാടനവും ഒരുമിച്ചുചേര്‍ന്ന മഹല്ല് തലങ്ങളില്‍ നിന്നുള്ള സമുദായത്തിന്റെ ആത്മീയ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളാണ് മുസ്‌ലിം കൈരളിയുടെ നവോത്ഥാന വഴി. പൂര്‍വസൂരികളുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ ഉല്‍പ്പന്നമായി ഇന്നത്തെ മുന്നേറ്റത്തെ നാം വിലയിരുത്തണം. അതിന്റെ തുടര്‍ച്ച നാളേയ്ക്കു കൈമാറേണ്ടവര്‍ നമ്മളാണ്. ആധുനിക ജീര്‍ണതകളില്‍ തളച്ചിടാത്ത ഒരു സാമൂഹ്യനിര്‍മിതി മഹല്ലുകളുടെ ദൗത്യമാണ്. എക്കാലത്തും ഉലമാക്കളും ഉമറാക്കളും കാത്തുസൂക്ഷിച്ചത് ഈ ധാര്‍മികസഞ്ചാരമാണ്. അതിനു പ്രാപ്തമാക്കാന്‍ മഹല്ല് നിവാസികള്‍ക്കിടയില്‍ കുടുംബാംഗങ്ങളേയും യുവതലമുറയേയും മുന്നില്‍കണ്ടുള്ള കര്‍മ്മപരിപാടികള്‍ ഇന്നു പ്രസ്ഥാനം ആവിഷ്‌കരിച്ചുകഴിഞ്ഞു.
മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് സമസ്ത പതിനായിരം മദ്‌റസകള്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ തന്നെ ഇതരസംസ്ഥാനങ്ങളില്‍ 250 മദ്‌റസകള്‍ക്ക് അഫിലിയേഷന്‍ നല്‍കിയിട്ടുണ്ട്. അസം, ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അത്. ദാറുല്‍ഹുദാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അവിടങ്ങളില്‍ പ്രാഥമിക മദ്‌റസകള്‍ ആരംഭിച്ചത്. എഴുന്നൂറിലേറെ മദ്‌റസകള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മറ്റുള്ളവ കൂടി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട്, ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് നേരത്തെ കടന്നുചെന്നിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ ഉത്തര-പൂര്‍വ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ മദ്‌റസാ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിനു സാധ്യമായി. തമിഴ്‌നാട്ടിലെ പറങ്കിപ്പേട്ടയില്‍ ജാമിഅ കലിമ സമസ്തയുടെ പുതിയ സംരംഭമാണ്. അടുത്ത റമദാനിനുശേഷം ക്ലാസുകള്‍ ആരംഭിക്കുകയാണ്. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഇതു വലിയ മുതല്‍ക്കൂട്ടായി മാറും. രാജ്യം കൈവരിക്കേണ്ട, ഇടപടേണ്ട, സമുദായം പ്രതീക്ഷിക്കുന്ന അനിവാര്യതകളെ തിരിച്ചറിഞ്ഞാണ് സമസ്തയുടെ അജന്‍ഡകള്‍ പൂര്‍വികര്‍ രൂപീകരിച്ചത്. വൈജ്ഞാനികമായ ഈ മുന്നേറ്റത്തിന്റെ തുടര്‍ച്ചകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സഹോദരന്‍മാര്‍ കാത്തിരിപ്പുണ്ട്. കൈത്താങ്ങിലൂടെ നാം സഹായഹസ്തം നീട്ടിയ ഇതരസംസ്ഥാന വിദ്യാഭ്യാസ ശാക്തീകരണ പരിപാടികള്‍ ഇതിനകം ശ്രദ്ധേയമായതാണ്.


കൈത്താങ്ങ് പദ്ധതിയില്‍ ഈയടുത്ത വര്‍ഷങ്ങളില്‍ രണ്ടു പ്രളയങ്ങളിലും കൊവിഡ് മഹാമാരിയിലും സാന്ത്വനസ്പര്‍ശമായി ആശ്വാസപദ്ധതികള്‍ക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്. മസ്ജിദുകളുടേയും മദ്‌റസകളുടേയും നിര്‍മാണത്തിനു വേണ്ടി നിരവധി സ്ഥലങ്ങളില്‍ സഹായം നല്‍കി. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടൊരുക്കാനും ഇതിലൂടെ സാധ്യമായി. പ്രളയകാലത്ത് പള്ളി, മദ്‌റസകള്‍ തുടങ്ങി 208 സ്ഥാപനങ്ങള്‍ക്ക് പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫണ്ട് നല്‍കി. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതൃത്വത്തില്‍ മുഫത്തിശുമാര്‍ മുഖേന പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയാണ് സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസ ധനം കൈമാറിയത്. രണ്ടുവര്‍ഷങ്ങളിലായി 3045 കുടുംബങ്ങള്‍ക്ക് വ്യക്തിഗത ധനസഹായമായി മൂന്ന് കോടിയോളം രൂപ ഇതു പ്രകാരം കൈത്താങ്ങില്‍നിന്ന് അനുവദിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സേവനമനസ്‌കരായ നമ്മുടെ ഉസ്താദുമാര്‍ക്ക് കൈത്താങ്ങായി നിലകൊണ്ടു സമസ്തയുടെ റിലീഫ് പ്രവര്‍ത്തനം. സമസ്ത മദ്‌റസകളിലെ അധ്യാപകര്‍, മുദരിസുമാര്‍, ഖത്വീബുമാര്‍, ഫാളില- അല്‍ബിര്‍ തുടങ്ങി സ്ഥാപനങ്ങളിലെ അധ്യാപകര്‍, വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ആനുകൂല്യം അനുവദിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു സമസ്ത നടത്തിയ ഈ ദൗത്യം സമുദായ നവോത്ഥാനത്തിന്റെ ചാലകശക്തികളായ നിസ്വാര്‍ഥരായ പണ്ഡിതന്‍മാരെയും സമുദായ സേവകരെയും സഹായിക്കുന്നതിനായിരുന്നു. കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നന്മയുടെ വഴിയില്‍ കൈത്താങ്ങായി തീരാനും ഈ സദുദ്യമത്തിലൂടെ നമുക്ക് സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  8 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  8 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  8 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  8 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  8 days ago