HOME
DETAILS
MAL
കേരളത്തിലെ ആദ്യ വൃക്കമാറ്റിവെക്കലിന് നേതൃത്വം നല്കിയവരില് ഒരാളായ റോയ് ചാലി അന്തരിച്ചു
backup
March 14 2022 | 10:03 AM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ.റോയ് ചാലി (85) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
കേരളത്തിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത് ഡോക്ടര്‍ റോയി ചാലിയാണ്
മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില് ഹൗസിലും ശേഷം 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതു ദര്‍ശനത്തിനു ശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോയി. സംസ്കാരം നാളെ രാവിലെ 10ന് മുളന്തുരുത്തി ഓര്‍ത്തഡോക്സ് പള്ളിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."