ജീവനക്കാരുടെ ശമ്പളം 8 ശതമാനം വരെ വർധിപ്പിക്കാനൊരുങ്ങി ടാറ്റ കൺസൾട്ടൻസി; ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ടാറ്റ
ടാറ്റ കൺസൾട്ടൻസി സർവിസസ് (ടിസിഎസ്) ജീവക്കാരുടെ ശമ്പളത്തിൽ ഏപ്രിൽ ഒന്ന് മുതൽ വർധനയ്ക്ക് സാധ്യത. ഓഫ്‌സൈറ്റ് ജീവനക്കാർക്ക് 7 മുതൽ 8 ശതമാനം വരെയായിരിക്കും ശമ്പള വർധന ലഭിക്കുക. എന്നാൽ 2024-25ൽ ഓൺസൈറ്റ് ജീവനക്കാർക്ക് 2 മുതൽ 4 ശതമാനം വരെയാണ് ശമ്പള വർധന പ്രതീക്ഷിക്കാം. ഈ ഇൻക്രിമെൻ്റുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പറയുന്നു.
എന്നാൽ ടിസിഎസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ പ്രചരിക്കുന്നത് ഊഹമാണെന്ന് വ്യക്തമാക്കിയ കേന്ദ്രങ്ങൾ ശമ്പള വർധന പ്രക്രിയ "പൂർത്തിയായി" അവകാശപ്പെടുന്നു. അതേസമയം, ഉയർന്ന പ്രകടനം നടത്തുന്നവർക്ക് 12-15 ശതമാനം വർധന പ്രതീക്ഷിക്കാം.
2023 ഡിസംബർ 31 വരെ 603,305 ജീവനക്കാരാണ് ടിസിഎസിനുള്ളത്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനി 6 മുതൽ 9 ശതമാനം വരെ ശമ്പള വർധനവ് പ്രഖ്യാപിച്ചിരുന്നു. ഉയർന്ന പ്രകടനം നടത്തുന്നവർക്ക് 12-15 ശതമാനം വർധനവും ലഭിച്ചു.
അതേസമയം, ജീവനക്കാരെ കുറയ്ക്കുമെന്ന തരത്തിൽ പ്രചരിച്ച ഊഹാപോഹങ്ങളെ തകർത്ത് തങ്ങളുടെ ജീവനക്കാരെ വർധിപ്പിക്കാനുള്ള ഉദ്ദേശ്യം കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. കൃതിവാസൻ റിക്രൂട്ട്‌മെൻ്റ് ശ്രമങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
'ഞങ്ങൾ ഇതിനകം തന്നെ സമ്പദ്‌വ്യവസ്ഥയിൽ ചില ഗ്രീൻ ഷൂട്ടുകൾ കാണുന്നതിനാൽ, കൂടുതൽ ജോലികൾക്കായി ഞങ്ങൾക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ട്.' നാസ്‌കോം സെഷനിൽ കൃതിവാസൻ വ്യക്തമാക്കി. റിക്രൂട്ട്‌മെൻ്റ് നടപടികളിൽ ക്രമീകരണങ്ങൾ വരുത്താമെങ്കിലും, റിക്രൂട്ട്‌മെൻ്റ് സംരംഭങ്ങളിൽ ഒരു കുറവും ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചുകൊണ്ട്, നിയമന അജണ്ടയോടുള്ള ടിസിഎസിൻ്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."