HOME
DETAILS
MAL
ഇതുവരെ കണ്ടെത്തിയത് 46,902 ഇരട്ടവോട്ട്, തവനൂരില്‍ മാത്രം 4,395 വ്യാജ വോട്ടര്‍മാര്‍
backup
March 19 2021 | 04:03 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടര്‍പട്ടികയില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരട്ടിപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലാണ് കണ്ടെത്തിയതെങ്കില്‍ ഇന്നലെ പത്തു മണ്ഡലങ്ങളില്‍ കൂടി ഇരട്ടിപ്പ് കണ്ടെത്തി. ഇതുവരെ 46,902 ഇരട്ട വോട്ടാണ് കണ്ടെത്തിയത്. ഇതോടെ 140 നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക സംശയ നിഴലിലായി. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലെയും പട്ടികയിലെ ഇരട്ടിപ്പിന്റെ കണക്ക് പുറത്തുവന്നാല്‍ ലക്ഷങ്ങള്‍ ആയിരിക്കുമെന്ന സൂചനയുമുണ്ട്. മിക്കയിടത്തും വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ഒരേ പേരില്‍ നാലും അഞ്ചും അധിക വോട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഐ.ഐ.എമ്മിലെ വിദഗ്ധരാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേട് കണ്ടെത്തിയത്. കൂടുതല്‍ മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."