HOME
DETAILS
MAL
ശബരിമലയും 'ഡീലും' പ്രചാരണത്തില്‍ മുന്നേറി യു.ഡി.എഫ്
backup
March 19 2021 | 04:03 AM
കോട്ടയം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് തെളിച്ച വഴിയിലേക്ക് സി.പി.എമ്മിനെ യെച്ചൂരി തന്നെ എത്തിച്ചപ്പോള്‍ 'ഡീലി'ല്‍ നിന്ന് തയലൂരാനാവാതെ ബി.ജെ.പിയും. മൂന്നു ദിവസമായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം മുന്നേറുന്നത് ശബരിമലയിലെ സി.പി.എം നിലപാട് മാറ്റവും സി.പി.എം-ബി.ജെ.പി ഡീലിലും കേന്ദ്രീകരിച്ചാണ്. നേരത്തെ കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ടു വന്ന വിഷയങ്ങളായിരുന്നു ഇതെന്നതാണ് സി.പി.എമ്മിനെയും ബി.ജെ.പിയേയും പ്രതിസന്ധിയിലാക്കുന്നത്.
ശബരിമല വിവാദം പ്രചാരണരംഗത്തു സജീവമാകാതെ നില്‍ക്കുമ്പോഴാണ് കടകംപള്ളിയുടെ മാപ്പിരക്കല്‍ വരുന്നത്. കടകംപള്ളി സുരേന്ദ്രനെ തള്ളിയ സീതാറാം യച്ചൂരി ശബരിമല യുവതീ പ്രവേശനത്തിലെ സി.പി.എം നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. സി.പി.എമ്മും മുഖ്യമന്ത്രിയും ശബരിമല വിവാദത്തില്‍ തൊടാതെ ഒഴിഞ്ഞുമാറിയെങ്കിലും എന്‍.എസ്.എസ് ശക്തമായി രംഗത്തു വന്നതോടെ പ്രതിസന്ധിയിലായി. എന്‍.എസ്.എസിനെയും വിശ്വാസികളെയും തണുപ്പിക്കാന്‍ സുപ്രിംകോടതി വിധിയ്ക്ക് ശേഷം ചര്‍ച്ച നടത്തി തീരുമാനമെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തു വന്നു. തൊട്ടുപിന്നാലെ എന്‍.എസ്.എസിനെ കടന്നാക്രമിച്ചു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗം വഷളാക്കിയതോടെ എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി.
ഇതിനൊപ്പമാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഡോ. ആര്‍. ബാലശങ്കറിന്റെ 'ഡീല്‍' വിവാദത്തിനും ബി.ജെ.പിക്കൊപ്പം സി.പി.എമ്മിനും മറുപടി പറയേണ്ട അവസ്ഥിയിലായത്. പഴയ കോലീബി ആരോപണം പൊടിത്തട്ടിയെടുത്തും അന്തര്‍ധാര വിവാദം ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നമാക്കിയും യു.ഡി.എഫിനെ പ്രതിരോധിക്കാനുള്ള സി.പി.എം നീക്കം ലക്ഷ്യംകണ്ടില്ല. ബി.ജെ.പി - സി.പി.എം അന്തര്‍ധാരയില്‍ നിന്നും പുറത്തുകടക്കാന്‍ ഒ. രാജഗോപാലിനെ മുന്‍നിര്‍ത്തി ബി.ജെ.പി നടത്തിയ നീക്കവും ഇതിനിടെ പാളി. ഉദുമയില്‍ കെ.ജി മാരാരുടെ ഏജന്റായിരുന്നു പിണറായി വിജയനെന്ന ആരോപണവുമായി എം.ടി രമേശും രംഗത്തെത്തി. സി.പി.എമ്മുമായി ഡീലെന്ന ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പിയിലും രണ്ടുചേരി സൃഷ്ടിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ ദേശീയ നേതൃത്വം അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ത്തി. സ്ഥാനാര്‍ഥികളെ ചൊല്ലി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും മേലെ ശബരിമല, 'ഡീല്‍' വിവാദം സജീവമായതോടെ യു.ഡി.എഫ് ക്യാംപ് ആഹ്ലാദത്തിലാണ്. രണ്ടു വിഷയവും സജീവമായി പ്രചാരണരംഗത്ത് നിലനിര്‍ത്താനാണ് യു.ഡി.എഫ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."