ശുചിമുറി നിര്‍മാണം ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തീകരിക്കണം
കോട്ടയം: ജില്ലയില്‍ നടപ്പാക്കി വരുന്ന ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ക്യാംപയിന്റെ ഭാഗമായുള്ള ശുചിമുറി നിര്‍മാണം ഒക്ടോബര്‍ 15നകം പൂര്‍ത്തീകരിക്കണമെന്നു കലക്ടര്‍ സി.എ ലത .
71 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പൂഞ്ഞാര്‍, ഉഴവൂര്‍, തലനാട്, വെളിയന്നൂര്‍ എന്നീ നാല് ഗ്രാമ പഞ്ചായത്തുകള്‍ ശൗചാലയമില്ലാത്ത എല്ലാവര്ക്കും ശൗചാലയം നിര്‍മിച്ചു നല്കി ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. 31 നകം ഏഴ് ഗ്രാമപഞ്ചായത്തുകള്‍ കൂടി ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് പദ്ധതി പൂര്‍ത്തീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നടത്തും.
ഒരു ശുചിമുറിക്കു സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും ചേര്‍ന്നു നല്‍കുന്നത് 15,400 രൂപയാണ്. ദുര്‍ഘടപ്രദേശങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ഇതിനു പുറമെ അധികമായി വേണ്ടിവരുന്ന തുക സന്നദ്ധ സഹായമായി കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."