'രണ്ട് മുന്നണികള്‍ക്ക് ബദലായി ബി.ജെ.പി വളരുന്നത് തള്ളിക്കളയാനാവില്ല, ഇതനുവദിച്ചാല്‍ നിലവിലെ കേരള രാഷ്ട്രീയം കലങ്ങിമറിയും '- കെ.സുധാകരന്‍
തിരുവനന്തപുരം: സംഘടനാ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് നില നില്‍പ്പില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ് കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ അത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മുന്നണികള്‍ക്ക് ബദലായി ബി.ജെ.പി വളരുന്നത് തള്ളിക്കളയാനാവില്ല. ബി.ജെ.പിയെ വളരാന്‍ അനുവദിച്ചാല്‍ നിലവിലെ കേരള രാഷ്ട്രീയം കലങ്ങിമറിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവസരം കിട്ടിയാല്‍ പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തന ശൈലി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സുധാകരന് കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് വിട്ട പി.സി ചാക്കോ ഉള്‍പ്പടെയുള്ള നേതാക്കള്‍ സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."