HOME
DETAILS

ജ്വലിക്കട്ടെ അരങ്ങിലെ പ്രതിഭകള്‍; അണയട്ടെ അണിയറക്കളികള്‍

  
backup
January 03 2023 | 20:01 PM

895634563-2


കടലോളം സ്‌നേഹം തിരയിളക്കുന്ന കോഴിക്കോട്ടേക്ക് അലയടിച്ചെത്തുകയാണ് കൗമാരകേരളം. എട്ടു വര്‍ഷത്തിനുശേഷം ഒരിക്കല്‍കൂടി സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തിയപ്പോള്‍, സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യക്കൈനീട്ടി സ്വീകരിക്കുകയാണ് കോഴിക്കോടിന്റെ ആതിഥേയ മനസ്. രണ്ടുവര്‍ഷം നമ്മെ വീടുകളില്‍ അടച്ചിരുത്തിയ കൊവിഡിന്റെ തീക്കടല്‍ കടന്നാണ് ഇത്തവണ കൗമാര കലോത്സവമെത്തിയത്. അതുകൊണ്ടുതന്നെ മുമ്പൊരിക്കലുമില്ലാത്ത ആവേശവും ആഹ്ളാദവും 61ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ഒളിമിന്നുന്നുണ്ട്. പ്രധാനവേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നലെ തിരിതെളിച്ചത്. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ത്തുവയ്‌ക്കേണ്ടത് കലോത്സവത്തില്‍ മാറ്റുരയ്ക്കാനെത്തിയ പ്രതിഭകള്‍ മാത്രമല്ല; അവരുടെ രക്ഷിതാക്കളും കലോപാസകരായ ഗുരുനാഥരും സ്‌കൂള്‍ അധികൃതരുമൊക്കെയാണ്. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണം. അനാരോഗ്യകരമായ വീറും വാശിയും കൊണ്ട് കലോത്സവവേദികളെ മലീമസമാക്കാതിരിക്കാനുള്ള ജാഗ്രത സംഘാടകസമിതിക്കൊപ്പം രക്ഷിതാക്കളും പുലര്‍ത്തിയാല്‍ പ്രതിഭാപ്രസരത്തിന്റെ നറുമണം ഓരോ വേദിയിലും പരത്താന്‍ നമുക്ക് കഴിയും.


മക്കളെ ഒന്നാമതെത്തിക്കാനുള്ള വഴിവിട്ട കളികള്‍ അണിയറയ്ക്കു പിന്നില്‍ നടക്കുന്നുണ്ടെന്ന സങ്കടവാര്‍ത്തകളാണ് ഇക്കഴിഞ്ഞ ദിവസവും കേള്‍ക്കാനിടയായത്. അരങ്ങിനപ്പുറത്തെ അന്യായ ഇടപെടലുകള്‍ വര്‍ധിച്ചതോടെയാണ് കലാതിലക, കലാപ്രതിഭാ പട്ടങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിക്കേണ്ടിവന്നത്. ഉപജില്ലാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളെ എത്തിക്കുന്നത് കലോത്സവ ഏജന്റുമാരാണെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഇങ്ങനെ കെട്ടിയിറക്കുന്ന വിധികര്‍ത്താക്കള്‍ ഉപജില്ലാതലം മുതല്‍ മത്സരഫലങ്ങള്‍ അട്ടിമറിക്കുന്നതായി തെളിവുസഹിതമാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
അപേക്ഷ ക്ഷണിച്ച്, അവരുടെ യോഗ്യതയും സര്‍ട്ടിഫിക്കറ്റും പരിശോധിച്ചതിനുശേഷം വിദഗ്ധസമിതി തയാറാക്കുന്ന പാനല്‍ പ്രകാരമാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടതെന്ന് കലോത്സവ മാന്വലില്‍ വ്യക്തമായി പറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഈ മാനദണ്ഡങ്ങളൊക്കെ അട്ടിമറിക്കപ്പെടുകയായിരുന്നു. ഉപജില്ലാതലം മുതലുള്ള മിക്ക കലോത്സവങ്ങളിലും ഇവിടെ പറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് തന്നെ സമ്മതിക്കുന്നു. ഏജന്റുമാര്‍ മുഖാന്തരമെത്തിയ വിധികര്‍ത്താക്കളില്‍ പലര്‍ക്കും മത്സരയിനങ്ങള്‍ വിലയിരുത്താനുള്ള അടിസ്ഥാന യോഗ്യതപോലുമില്ലെന്ന് വിദ്യാഭ്യാസവകുപ്പിനു നല്‍കിയ ബയോഡാറ്റകള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിവും കഠിനാധ്വാനവും മാത്രം കൈമുതലായുള്ള, കലയ്ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന പ്രതിഭകളുടെ നെഞ്ചത്തുകയറിയാണ് ഇത്തരം ഇടനിലക്കാരും വിധികര്‍ത്താക്കളും രക്ഷിതാക്കളും ആസുരതാണ്ഡവമാടുന്നതെന്ന് ഓര്‍ക്കണം. പണക്കൊഴുപ്പിന്റെ ബലത്തില്‍ തട്ടിയെടുക്കുന്ന ഇത്തരം എ ഗ്രേഡുകളും ഗ്രേസ് മാര്‍ക്കുകളും ഇല്ലായ്മ ചെയ്യുന്നത്, കലയുടെ മിന്നലാട്ടമുള്ള ഉശിരന്‍ പ്രതിഭകളെ മാത്രമല്ല, കലോത്സവങ്ങളുടെ സംശുദ്ധിയെ തന്നെയാണ്.


സ്‌കൂള്‍ കലോത്സവങ്ങള്‍ പലപ്പോഴും പണാധിപത്യത്തിന് അടിപ്പെടുന്നുവെന്ന തിരിച്ചറിവിലാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതി ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. കലോത്സവങ്ങള്‍ ആര്‍ഭാടത്തിനും അനാരോഗ്യകരമായ കിടമത്സരങ്ങള്‍ക്കും വേദിയാകരുതെന്നും കലോത്സവ വിജയങ്ങള്‍ക്കല്ല, പങ്കാളിത്തത്തിനാണ് മൂല്യമുള്ളതെന്നുമാണ് ഹൈക്കോടതി ഓര്‍മിപ്പിച്ചത്. ഗ്രേസ് മാര്‍ക്കും സ്‌കോളര്‍ഷിപ്പും രക്ഷിതാക്കളുടെ അന്യായ ഇടപെടലുകളുമാണ്, കഴിവേറെയുണ്ടായിട്ടും ചമയങ്ങളുടെയും വേഷങ്ങളുടെയും ചെലവു താങ്ങാനാകാതെ പാവപ്പെട്ട എത്രയോ കുട്ടികള്‍ക്ക് കലോത്സവേദികള്‍ അന്യമാക്കുന്നത്. പങ്കെടുക്കുന്നതിലെ വീറിനും വാശിക്കും അപ്പുറത്ത് നിഗ്രഹോത്സുകമായ വിജയക്കുതിപ്പുകളിലേക്ക് കലോത്സവവേദികളെ മാറ്റാതിരിക്കാന്‍ രക്ഷിതാക്കള്‍ മാത്രം മനസുവച്ചാല്‍ മതി.


സംസ്ഥാന സ്കൂൾ കലോത്സവത്തിന് 61 വയസ് തികഞ്ഞിട്ടും ആദിവാസി ഗോത്രകലാരൂപങ്ങളുടെ പ്രാതിനിധ്യമില്ലെന്ന വിമർശനവും കാലങ്ങളായി ഉയുരന്നതാണ്. ഇക്കാരണത്താൽ വലിയ വിഭാഗം ആദിവാസി വിദ്യാർഥികൾ കലോത്സവമേളങ്ങളുടെ പുറമ്പോക്കിൽ തന്നെയാണ് ഇപ്പോഴും. 239 ഇനങ്ങളാണ് ഇത്തവണ കോഴിക്കോട്ടെ കലോത്സവ വേദികളിൽ മാറ്റുരക്കുന്നത്. ഗദ്ദിക, നാടൻപാട്ട്, വട്ടക്കളി, മുതുവൻനൃത്തം തുടങ്ങി അഴകേറെയുള്ള നിരവധി തനത് കലാരൂപങ്ങളുണ്ട് ഗോത്രജനതയുടേതായി. ആദിവാസി വിഭാഗത്തിൽപെട്ട കുട്ടികൾ കോഴിക്കോട് കലോത്സവത്തിലെ ചിലയിനങ്ങളിൽ മത്സരിക്കാനെത്തിയിട്ടുണ്ടെങ്കിലും പൊതുവിഭാഗത്തിലെ കുട്ടികളുമായി മത്സരിക്കുന്നതിൽ പല പരിമിതികളും ഇവരെ വിലക്കുന്നതായി അധ്യാപകർ തന്നെ പറയുന്നു. കലോത്സവ ഇനങ്ങളിൽ ഗോത്രകലകൾകൂടി ഉൾപ്പെടുത്തണമെന്ന് 2015ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ എട്ടു വർഷത്തിനിപ്പുറവും ഗോത്രകലകളോട് വിദ്യാഭ്യാസ വകുപ്പിന് അയിത്തം തന്നെ. വൈവിധ്യം എന്ന കരുത്തിനെ ഇല്ലാതാക്കി ഏകശിലാരൂപം ആക്കാനുള്ള ശ്രമത്തിനെതിരേയുള്ള പ്രതിരോധമാണ് കലാപ്രവര്‍ത്തനമെന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ പൊതുവിദ്യാഭാസമന്ത്രി വി. ശിവന്‍കുട്ടി ഓർമിപ്പിച്ചിരുന്നു. മതത്തിൻ്റെയും ജാതിയുടെയും ഗോത്രത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറത്താണ് കലയുടെ വിശാല ആകാശമെന്ന് വ്യക്തമായി അറിയാവുന്ന വിദ്യാഭ്യാസമന്ത്രി, അടുത്ത സ്കൂൾ കലോത്സവത്തിലെങ്കിലും ഗോത്രകലകളെ മത്സരയിനങ്ങളിൽ ഉൾപ്പെടുത്താൻ ഉത്സാഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു; അതുവഴി പരിമിതികൾ തിരശീലയിടാത്ത വേദികളിലേക്ക് ഗോത്രവർഗത്തിലെ മിടുക്കർകൂടി ചുവടുവയ്ക്കുമെന്നും.


പുതുവര്‍ഷത്തിലെ ആദ്യ ഉത്സവമാണ് ജനുവരി ഏഴുവരെ കോഴിക്കോട്ടെ 24 വേദികളില്‍ തിരയടിക്കുന്നത്. കാലവും ചരിത്രവും സ്‌നേഹവും വാത്സല്യവും കരുതലും സമംചേര്‍ത്ത കലയുടെ ഈ സ്‌നേഹോത്സവത്തിലേക്ക് ഓരോ കൗമാരപ്രതിഭയെയും പേരെടുത്തുവിളിച്ച് സ്വാഗതം ചെയ്യാം നമുക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  20 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  20 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago