HOME
DETAILS
MAL
സഊദി ദേശീയ വികസന ഫണ്ടിനായി പുതിയ സ്ട്രാറ്റജി അവതരിപ്പിച്ചു
backup
March 14 2022 | 17:03 PM
റിയാദ്: ദേശീയ വികസന നിധിയുടെ പുതിയ സ്ട്രാറ്റജി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. 2030 ഓടെ എണ്ണ ഇതര ജിഡിപി 605 ബില്യൺ റിയാലായി ഉയർത്താൻ ഫണ്ട് സംഭാവന ചെയ്യുമെന്ന് കിരീടാവകാശി പറഞ്ഞു.
ദേശീയ വികസന ഫണ്ട് 2030 ഓടെ ജിഡിപിയിലേക്ക് 570 ബില്യണിലധികം റിയാൽ സംഭാവന ചെയ്യും. രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുതിയ സ്ട്രാറ്റജി സംഭാവന നൽകുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. 2030-ഓടെ സഊദി സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന മൂന്ന് മടങ്ങ് വർദ്ധിപ്പിക്കും. ജി 20 രാജ്യങ്ങളിലെ ആസ്തികളുടെ ജിഡിപിയുടെ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ വികസന ഫണ്ട് ഏറ്റവും വലിയ ധനസഹായ ഫണ്ടുകളിൽ ഒന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."