HOME
DETAILS

ദാരിദ്ര്യം മൂടിവച്ച് എന്തിന് പകിട്ട് കാണിക്കണം?

  
backup
March 14 2022 | 19:03 PM

6534596954-2


'തരിവളയിട്ട് കിലുക്കാൻ മോഹം, അരിമണിയില്ല കൊറിപ്പാൻ' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് ദരിദ്ര കുടുംബങ്ങൾ പെരുകുമ്പോൾ മറുഭാഗത്ത് സിൽവർ ലൈനിനും ലോക സമാധാന യോഗത്തിനും അന്തർദേശീയ ശാസ്ത്രീയോത്സവത്തിനും വേണ്ടി ബജറ്റിൽ കോടികൾ നീക്കിവച്ചിരിക്കുന്നു. ഭക്ഷ്യ കിറ്റും സൗജന്യ റേഷനും സംസ്ഥാനത്തെ അതീവ ദാരിദ്ര്യം കുറയ്ക്കാൻ തെല്ലും പര്യാപ്തമായില്ലെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ സർവേ വെളിപ്പെടുത്തുന്നത്. അതീവ ദരിദ്ര സാഹചര്യത്തിൽ സംസ്ഥാനത്ത് 1,735 കുടുംബങ്ങൾ ഉണ്ടെന്നാണ് ദാരിദ്ര്യ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കാൻ കഴിയാത്തവരെയാണ് അതി ദരിദ്രരുടെ പട്ടികയിൽ പെടുത്തുക. ഗ്രാമവികസന വകുപ്പ് അഡിഷണൽ ഡവലപ്മെന്റ് ഓഫിസർ സന്തോഷ് കുമാർ നോഡൽ ഓഫിസറായി തയാറാക്കിയ അതീവ ദരിദ്രരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോൾ. അതീവ ദരിദ്രരെ കണ്ടെത്തി അതിന് പരിഹാരം കാണുന്നതിനാണ് സർവേ നടത്തിയത്.


ബജറ്റിൽ അതീവ ദാരിദ്ര്യം കുറയ്ക്കാൻ 100 കോടിയാണ് നീക്കിവച്ചത്. നീക്കിവച്ച തുക ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ തന്നെ കേരളത്തിന്റെ പട്ടിണി മാറ്റാൻ അത് തികയുമോ എന്നതിനു യാതൊരു തിട്ടവുമില്ല. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളാൽ കഷ്ടപ്പെടുന്ന 1,622 കുടുംബങ്ങളുണ്ടെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ആകെ 64,006 കുടുംബങ്ങൾ കേരളത്തിൽ അതീവ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടത്രെ. ഇതിൽ ഒരാൾ മാത്രം കഴിയുന്ന അതീവ ദരിദ്രവീടുകൾ 43, 850 ഉണ്ടെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.
മാറി മാറി വരുന്ന സർക്കാരുകളുടെ നിരന്തരമായ അവഗണനയാലായിരിക്കാം സംസ്ഥാനത്ത് ഏറ്റവും അധികം അതീവ ദരിദ്രരുള്ള ജില്ലയായി മലപ്പുറം മാറിയത്. ഏറ്റവും കുറവ് കോട്ടയത്താണെന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. തെക്കൻ ജില്ലകളിലെ എം.എൽ.എമാർ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽപെട്ടവരാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടിയും സാമൂഹ്യവികസനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്താനായും അവരെല്ലാം ഒരേ മനസോടെ കൈമെയ് മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കും. അതിന് യു.ഡി.എഫും എൽ.ഡി.എഫും എന്ന വ്യത്യാസമില്ല. അതിന്റെ ചെറിയൊരുദാഹരണമാണ് പ്ലസ് വൺ സീറ്റിന് വേണ്ടി മലബാറിലെ കുട്ടികളുടെ നെട്ടോട്ടവും തെക്കൻ ജില്ലകളിൽ പ്ലസ്ടു സീറ്റുകൾ ഇഷ്ടംപോലെ ഒഴിഞ്ഞു കിടക്കുന്നതും. മലബാറിലെ ജനപ്രതിനിധികളുടെ ഐക്യമില്ലായ്മയും തെക്കൻ ജില്ലകളിലെ ജനപ്രതിനിധികളുടെ ഐക്യവുമാണ് വിദ്യാഭ്യാസ മേഖലയിലെ ഈ അസമത്വത്തിന് കാരണം. സാമൂഹ്യ സുരക്ഷാ പദ്ധതികളിലും ഈ അന്തരം മുഴച്ച് നിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് അതീവ ദാരിദ്ര്യത്തിൽ മലപ്പുറം ജില്ല ഒന്നാമതെത്തിയത്.


ഇതുവരെ വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദരിദ്രരെ കണ്ടെത്തിയിരുന്നതെങ്കിൽ, ജീവിത സാഹചര്യവും രോഗബാധിതമായ ക്ലേശങ്ങളിലും കഴിയുന്നവരെക്കൂടി ഈ പ്രാവശ്യത്തെ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. ആഹാരമില്ലാത്ത അവസ്ഥ, ഭക്ഷണം പാകം ചെയ്യാനാവാത്ത സ്ഥിതി, തെരുവിൽ കഴിയുന്നവർ, നിശ്ചിത വരുമാനത്തിൽ മാത്രം ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്നവർ, ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ കിടപ്പിലായവർ, പ്രകൃതി ദുരന്ത ഭൂമിക്കടുത്തോ മാലിന്യ കൂമ്പാരങ്ങൾക്കരികിലോ കഴിയാൻ വിധിക്കപ്പെട്ടവർ എന്നിവരെ അവലംബമാക്കിയെടുത്ത സർവേയിലാണ് കേരളത്തെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉള്ളത്. ഭക്ഷണം പാകം ചെയ്യാനാവാത്ത സ്ഥിതിയിൽ കഴിയുന്ന കുടുംബങ്ങൾ വരെ കേരളത്തിൽ ഉണ്ടെന്ന് വരുമ്പോൾ കൊവിഡ് കാലത്തെ സർക്കാർ കിറ്റ് വിതരണം ആർക്കൊക്കെ ഉപകാരപ്പെട്ടു എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്.


അതേപോലെ നിശ്ചിത വരുമാനത്തിൽ മാത്രം ഒതുങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരും സർവേയുടെ ഭാഗമായിരുന്നു എന്ന് വരുമ്പോൾ പ്രതിമാസം അയ്യായിരം രൂപയ്ക്ക് താഴെ മാത്രമുള്ള വരുമാനത്തിൽ ജീവിക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ടെന്ന യാഥാർഥ്യത്തിലേക്കാണ് കണ്ണ് തുറക്കേണ്ടത്. 70 ശതമാനത്തിലധികം ഗ്രാമീണ കുടുംബങ്ങളിലും പ്രതിമാസം അയ്യായിരത്തിന് താഴെയാണ് വരുമാനം. സാമ്പത്തികാവലോകന റിപ്പോർട്ടിൽ നിന്നാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഗ്രാമീണ കുടുംബങ്ങളിലെ മുഖ്യവരുമാന സ്രോതസ് കൂലിപ്പണിയാണ്. 50.61 ശതമാനം പേർ ഇങ്ങനെ ജീവിക്കുന്നു. കൂലിപ്പണികൊണ്ട് ഉദ്ദേശിക്കുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളാണ്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും കൃഷിച്ചെലവുമാണ് ഈ രംഗത്തെ കൂലിപ്പണിക്കാരുടെ വരുമാനത്താഴ്ച്ചയ്ക്ക് പ്രധാന കാരണം. ഇത്തരം കൂലിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഏറെയും മലപ്പുറം ജില്ലയിലുള്ളവരുമാണ്. കാർഷിക വൃത്തിയുമായി കഴിയുന്നവരിൽ ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്.


രാജ്യത്ത് തന്നെ ഇത്തരമൊരു സർവേ ആദ്യമായി കേരളത്തിലാണ് നടന്നത്. ഈ സർവേയുടെ അടിസ്ഥാനത്തിലായിരിക്കണം അതീവ ദാരിദ്ര്യം ഇല്ലാതാക്കാൻ ബജറ്റിൽ 100 കോടി രൂപ നീക്കി വച്ചിട്ടുണ്ടാവുക. എന്നാൽ ഈ തുക യഥാവിധി ചെലവാക്കിയാൽ തന്നെ 64,006 കുടുംബങ്ങളെ അതീവ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാനാകുമോ? നടപ്പിലാകുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത, കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായി ബജറ്റിൽ രണ്ടായിരം കോടി നീക്കിവച്ചിട്ടുമുണ്ട്. അതേപോലെ ലോകസമാധാന യോഗവും അന്തർദേശീയ ശാസ്ത്രോത്സവവും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്താനും കോടികൾ നീക്കിവച്ചിട്ടുണ്ട്. വയറു കായുന്ന അറുപത്തി നാലായിരം കുടുംബങ്ങൾ മുണ്ട് മുറുക്കി കഴിയുമ്പോൾ ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?


ലോക സമാധാന സമ്മേളനം പോലുള്ള പരിപാടികൾ കൊച്ചു സംസ്ഥാനമായ കേരളമല്ല നടത്തേണ്ടത്. കേന്ദ്ര സർക്കാരാണ്. ഇത്തരം അന്തർദേശീയ പ്രാധാന്യമുള്ള പരിപാടികൾ നടത്താൻ കേരളം ഒരു പ്രത്യേക റിപ്പബ്ലിക്കല്ലല്ലോ. മാത്രമല്ല സംസ്ഥാനത്തിന്റെ നികുതി വരുമാനവും നികുതി ഇതര വരുമാനവും കുത്തനെ കുറഞ്ഞ ഒരു സന്ദർഭവും കൂടിയാണിത്. 2019-20ൽ നികുതി ഇതര വരുമാനം 12, 265. 22 കോടിയായിരുന്നുവെങ്കിൽ 2020-21ൽ അത് 7, 327. 31 കോടിയായി കുറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ലോക സമാധാന സമ്മേളനത്തിനും ശാസ്ത്രോത്സവത്തിനുമെന്ന പേരിൽ ദുർവ്യയത്തിനായി നീക്കിവച്ച കോടികൾ അതീവ ദാരിദ്ര്യം ഇല്ലാതാക്കുവാൻ വിനിയോഗിക്കുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago