പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം; എന്‍.സി.പിയിലേക്കില്ലെന്ന് മാണി സി കാപ്പന്
തിരുവനന്തപുരം: എന്‍.സി.പിയിലേക്ക് തിരിച്ചുവരുമെന്ന വാര്‍ത്ത നിഷേധിച്ച് മാണി സി കാപ്പന് എം.എല്‍.എ. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്് അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല. എന്‍.സി.പി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ലെന്നും മാണി സി.കാപ്പന് പറഞ്ഞു.
കാപ്പന് എന്‍ സി പിയിലേക്ക് മടങ്ങുമെന്നും ശശീന്ദ്രനെ പിന്‍വലിച്ച് എന്‍.സി.പി അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് മാണി സി.കാപ്പന് എന്‍.സി.പി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്, പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."