40 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍: ക്ഷേമപെന്‍ഷനുകള്‍ 2500 രൂപ, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പ്രകടനപത്രികയില്‍ ഇടതുപക്ഷം
തിരുവനന്തപുരം: യുവാക്കള്‍ക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്താനുമുള്ള പദ്ധതികളുമായി ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക. ഓരോ നിര്‍ദ്ദേശത്തിന്റേയും അവസാനം ക്യുആര്‍ കോഡുണ്ട്. എളുപ്പത്തില്‍ അതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യമേഖലയില്‍ കേരളത്തെ ലോകോത്തരമാക്കുക, ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, എം.എസ്.എം ഇകളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പുതിയ പദ്ധതി, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദേശങ്ങള്‍.
തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. വ്യത്യസ്തങ്ങളായ 50 പൊതുനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്.
പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യഭാഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."