മാതൃഭൂമി സര്‍വ്വേയിലും ഇടതിനു മുന്‍ തൂക്കം: എല്‍.ഡി.എഫ് 75 മുതല്‍ 83 വരേ സീറ്റ്, യു.ഡി.എഫ് 56 മുതല്‍ 64 വരേ, എന്‍.ഡി.എ രണ്ട് സീറ്റ്
തിരുവനന്തപുരം: മാതൃഭൂമി സീവോട്ടര്‍ സര്‍വ്വേയിലും ഇടതുപക്ഷത്തിനു മുന്‍ തൂക്കം. എല്‍.ഡി.എഫ് 75 മുതല്‍ 83 സീറ്റുവരേ നേടുമെന്നും യു.ഡി.എഫ് 56 മുതല്‍ 64 വരേ സീറ്റും നേടും. എന്‍.ഡി.എ സഖ്യം രണ്ടുസീറ്റുവരേ നേടാമെന്നും സര്‍വേഫലം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം മികച്ചതെന്ന് കൂടുതല്‍ പേരും അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ഈ സര്‍ക്കാര്‍ മാറണോ വേണ്ടയോ എന്ന ചോദ്യത്തിനും 59 ശതമാനം പേരും മറുപടി നല്‍കിയത് തുടരണമെന്നാണെന്നും സര്‍വേ പറയുന്നു. 38.10% പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതായി പരിഗണിക്കുന്നത് ഉമ്മന്‍ ചാണ്ടിയേയാണ്. ഉമ്മന്‍ചാണ്ടി തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേര്‍ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.
അതേ സമയം കൊറോണാക്കിറ്റും ക്ഷേമ പെന്‍ഷനും തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനവും. ചെറുതായി ഗുണം ചെയ്യും എന്ന് 26.2 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.
സര്‍ക്കാര്‍ വികസന മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേര്‍ ഗുണം ചെയ്യും എന്നു പ്രതികരിച്ചു. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാന്‍ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേര്‍.
51 ദിവസം കൊണ്ട് പൂര്‍ത്തായാക്കിയ സര്‍വേയില്‍ 40 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. എന്താണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്നതായിരുന്നു ആദ്യ ചോദ്യം. ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേയില്‍ 41.8 ശതമാനം വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 10.4 ശതമാനം പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്നങ്ങളും സ്വാധീനിച്ചു.
വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണക്കടത്താണ്. 25.2ശതമാനം പേര്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന്ന് രേഖപ്പെടുത്തി. ശബരിമല വിവാദം - 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം എന്നിങ്ങനെയാണ് മറ്റുവിവാദങ്ങളോടുളള വോട്ടര്‍മാരുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."