HOME
DETAILS

കൊവിഡ്: ഇന്ത്യയില്‍ ഏഴരക്കോടി മനുഷ്യര്‍ കടുത്ത ദാരിദ്ര്യത്തില്‍; പഠനം അമേരിക്കയിലെ പ്യൂ ഗവേഷണകേന്ദ്രത്തിന്റേത്

  
backup
March 19 2021 | 17:03 PM

covid-issue-india-study-u-s-12345


ന്യൂയോര്‍ക്ക്: കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യമുണ്ടായതോടെ ഇന്ത്യയില്‍ ഏഴരക്കോടി പേര്‍ കടുത്ത ദാരിദ്ര്യം നേരിടുകയാണെന്ന് അമേരിക്കയിലെ പ്യൂ ഗവേഷണകേന്ദ്രം റിപ്പോര്‍ട്ട്. ദിവസവേതനമായി 145 രൂപയോ അതില്‍ കുറവോ മാത്രമുള്ളവരെയാണ് ദരിദ്രരില്‍ പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം ചൈനയിലേക്കാള്‍ കൂടിയെന്ന് സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ലോകബാങ്ക് പ്രവചനം മുന്‍നിര്‍ത്തി പ്യൂ പറയുന്നു.
ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവ ലക്ഷക്കണക്കിന് ആളുകളെ കഷ്ടത്തിലാക്കിയതായും ഇവര്‍ വിദേശത്ത് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ധനവില ഈവര്‍ഷം 10 ശതമാനം വര്‍ധിച്ചത് ജനജീവിതം തകര്‍ത്തു. 3.2 കോടി ആളുകളെ കൊവിഡ് മധ്യവര്‍ഗത്തില്‍ നിന്നും പിന്തള്ളി. പ്രതിദിനം 725 രൂപ മുതല്‍ 1450 രൂപ വരെ സമ്പാദിച്ചവരുടെ എണ്ണം 6.6 കോടിയായി കുറഞ്ഞു. കൊവിഡിനു മുമ്പ് ഇത് 9.9 കോടിയായിരുന്നു. 2011നും 2019നുമിടയില്‍ 5.7 കോടി പേര്‍ പുതുതായി മധ്യവര്‍ഗത്തില്‍ പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ലോകബാങ്ക് ഇന്ത്യക്ക് 5.8ഉം ചൈനക്ക് 5.9ഉം സാമ്പത്തിക വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ഒരു വര്‍ഷം പിന്നിട്ടതോടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനമായി കുറഞ്ഞു. ഇന്ത്യയാകട്ടെ വളര്‍ച്ച പിന്നോട്ടടിച്ച് സമ്പദ്‌വ്യവസ്ഥ 9.6 ശതമാനം ചുരുങ്ങി.
രാജ്യം കൊവിഡിന്റെ രണ്ടാം വരവിനെ നേരിടുമ്പോള്‍ സാമ്പത്തികരംഗം കടുത്ത ഭീഷണിയാണ് നേരിടുന്നത്.
ചൈനയിലും ജീവിതനിലവാരം താഴോട്ടുപോവുകയും മധ്യവര്‍ഗത്തിന്റെ എണ്ണം ഒരു കോടിയായി കുറയുകയും ചെയ്തു. അവിടെ ദാരിദ്ര്യം മാറ്റമില്ലാതെ തുടരുന്നതായും പ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago