പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്: മുന്നണികള്‍ വോട്ടോട്ടത്തില്‍: വമ്പന്‍ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക ഇന്നിറക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ചൂട് വീണ്ടും കൂടി. ഇനി വോട്ടെടുപ്പിന് ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. സ്ഥാനാര്‍ഥികള്‍ കളം നിറഞ്ഞതോടെ വിജയമുറപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും നേതാക്കളും.
പരസ്പരം ചെളിവാരിയെറിഞ്ഞും വികസനക്കാഴ്ചപ്പാടുകള്‍ നിരത്തിയും പരമാവധി വോട്ടുറപ്പിക്കുകയാണ് മുന്നണികള്‍. എല്‍.ഡി.എഫ് ഇന്നലെ പ്രകടന പത്രികയും പുറത്തിറക്കി. വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഇടതു മുന്നണി നിരത്തിയിരിക്കുന്നത്.
യു.ഡി.എഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തിലായിരുന്നു
അഭിപ്രായങ്ങള്‍ സ്വരൂപിച്ചത്.
റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയുടെ കരടില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേമപെന്‍ഷന്‍, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."