കവർ കിട്ടണം, എന്നാലേ സർട്ടിഫിക്കറ്റ് അയക്കൂ... അയക്കാൻ കവർ ഇല്ലാത്തതി നാൽ കാലിക്കറ്റിൽ കെട്ടിക്കിടക്കു ന്നത് ആയിരക്കണക്കിന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ
സ്വന്തം ലേഖകൻ
തേഞ്ഞിപ്പലം
ഡിഗ്രി സർട്ടിഫിക്കറ്റുകൾ അപേക്ഷകർക്ക് അയച്ചു കൊടുക്കാൻ പ്രത്യേകം തയാറാക്കിയ കവർ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകൾ കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ കെട്ടിക്കിടക്കുന്നു. സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കുന്ന കവർ സംസ്ഥാനത്തിന് പുറത്തു നിന്നാണ് എത്തിക്കുന്നത്. ഇത് തീർന്നിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും അടിയന്തരമായി കവർ സർവകലാശാലയിലെത്തിക്കാൻ യാതൊരു നടപടിയുമെടുത്തിട്ടില്ല. ഓർഡർ ചെയ്തിട്ടും ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് സർട്ടിഫിക്കറ്റുകൾ അയക്കാത്തതിനാൽ വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി കാത്തിരിക്കുന്ന ആയിരങ്ങൾ പ്രതിസന്ധിയിലാണ്. ജോലി ആവശ്യാർഥവും ഉന്നത പഠനത്തിനും മറ്റും പലരും മൂവായിരം രൂപയോളമടച്ചാണ് തത്കാൽ സംവിധാനത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. ഇതു കൂടാതെ ആയിരം രൂപയോളം ഫീസടച്ച് എമർജൻസി സംവിധാനത്തിൽ അപേക്ഷിച്ചവർക്കും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഓർഡർ ചെയ്ത കവർ കിട്ടിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പോയി കൊണ്ടുവരാൻ കഴിയുമെങ്കിലും ഇതിനും അധികൃതർ തയാറാവുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."