സജി ചെറിയാന്റെ പ്രസംഗം; സത്യപ്രതിജ്ഞാ വേദിയില്‍ രേഖകള്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: സജി ചെറിയന്റെ വിവാദ പ്രസംഗത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട കാര്യം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വേദിയില്‍ വെച്ചായിരുന്നു ഗവര്‍ണറുടെ ഓര്‍മപ്പെടുത്തല്‍.
സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ രേഖകള്‍ നേരത്തെ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനാ വിരുദ്ധ പ്രസംഗമെന്ന ആരോപണത്തെ തുടര്‍ന്ന് 182 ദിവസം മുമ്പ് അദ്ദേഹം രാജിവെച്ചിരുന്നു. കേസില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം വീണ്ടും എല്‍.ഡി.എഫ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.
രാജ്ഭവനില്‍വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റ് മന്ത്രിമാര്‍, സ്പീക്കര്‍, എല്‍.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."