HOME
DETAILS
MAL
'തബ്ലീഗ് കേസിൽ വിദേശികൾക്ക് ഇന്ത്യൻ കോടതിയെ സമീപിക്കാനാവുമോ' വിഷയം സുപ്രിംകോടതി പരിശോധിക്കണമെന്ന് സോളിസിറ്റർ ജനറൽ
backup
March 15 2022 | 06:03 AM
ന്യൂഡൽഹി
വിസാ വ്യവസ്ഥകൾ ലംഘിച്ച് നിസാമുദ്ദീനിലെ തബ് ലീഗ് യോഗത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസിൽ വിദേശികൾക്ക് ഇന്ത്യൻ കോടതിയെ സമീപിക്കാനാവുമോയെന്ന വിഷയം പരിശോധിക്കണമെന്ന് സുപ്രിംകോടതിയോട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത.
2020 മാർച്ചിലെ തബ് ലീഗ് യോഗത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയിൽപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വിദേശികൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് തുഷാർ മേത്ത വിഷയം ഉന്നയിച്ചത്. ഇന്നലെ വിഷയം വാദത്തിനെടുക്കവെ വിദേശികൾക്ക് ഇക്കാര്യത്തിൽ ഇന്ത്യൻ കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന കാര്യം ആദ്യം പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു പരിഗണിച്ച കോടതി വാദം എഴുതി നൽകാൻ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ഏപ്രിൽ എട്ടിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."