'ഉക്രൈനെ പറ്റി മാത്രം പോരാ; ഫലസ്തീനെ പറ്റിയും പറയൂ' പാശ്ചാത്യമാധ്യമങ്ങളുടെ ഇരട്ടത്താ പ്പിനെതിരെ ലോക ഒന്നാം നമ്പർ സ്‌ക്വാഷ് താരം
കൈറോ
ഉക്രൈൻ, ഫലസ്തീൻ വിഷയങ്ങളിൽ പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരേ വിമർശനവുമായി ലോക ഒന്നാംനമ്പർ സ്‌ക്വാഷ് താരം അലി ഫരാഗ്. ഉക്രൈനെ പറ്റി സംസാരിക്കുന്നതുപോലെ ഫലസ്തീനെ പറ്റിയും സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ഒപ്‌ടേസിയ ചാമ്പ്യൻഷിപ്പിൽ വിജയിച്ചതിനുശേഷം പ്രസംഗിക്കവേയാണ് പാശ്ചാത്യമാധ്യമങ്ങൾക്കെതിരേ ഈജിപ്തുകാരനായ അലി ഫരാഗ് വിമർശനമുന്നയിച്ചത്. രാഷ്ട്രീയത്തെ പറ്റിയും കായികവിനോദത്തെ പറ്റിയും സംസാരിക്കാൻ നമുക്ക് അനുവാദമില്ലായിരുന്നു. പക്ഷേ പെട്ടെന്ന് അതിനെല്ലാം അനുവാദം ലഭിച്ചിരിക്കുകയാണ്. ലോകത്തെല്ലായിടത്തുമുള്ള അടിച്ചമർത്തലുകൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഫലസ്തീൻ കഴിഞ്ഞ 74 വർഷങ്ങളായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്- ഫരാഗ് ചൂണ്ടിക്കാട്ടി.പാശ്ചാത്യ മാധ്യമങ്ങളുടെ വിവരണത്തിന് ചേരാത്തതിനാൽ ഫലസ്തീൻ സംഘർഷം വാർത്തകളിൽ പ്രാധാന്യത്തോടെ വരാറില്ല. ഇപ്പോൾ നാം ഉക്രൈനെ പറ്റി സംസാരിക്കുന്നു. അതിനാൽ ഫലസ്തീനെ പറ്റിയും സംസാരിക്കേണ്ടതുണ്ടെന്നും അലി ഫരാഗ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."