HOME
DETAILS

തട്ടിപ്പ് കേസില്‍ പിടിയിലായ എന്‍.സി.പി നേതാവിന് എതിരേ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്ത്

  
backup
August 19 2016 | 18:08 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf

കൊച്ചി : നിക്ഷേപകരേയും ഉപഭോക്താക്കളേയും പറ്റിച്ച് കോടികള്‍ തട്ടിയ എന്‍.സി.പി സംസ്ഥാന സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെതിരേ കൂടുതല്‍ ഇടപാടുകാര്‍ പരാതിയുമായി രംഗത്ത്. തട്ടിപ്പിന് കൂട്ടായി പൊലിസും ഒത്താശ ചെയ്തതായി നിക്ഷേപകര്‍. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടമ്മയുടെ 17 ലക്ഷം കവര്‍ന്നെന്ന പരാതിയില്‍ എന്‍.സി.പി നേതാവ് പൊലിസ് പിടിയിലായത്.

ജയന്റെ തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്തത് മൂന്നോളം പേരാണെന്നും നിക്ഷേപകര്‍ പറയുന്നു. വന്‍ തട്ടിപ്പുകള്‍ക്ക് ജയന് കൂട്ടുനിന്നത് സീന ജോണ്‍സണ്‍ എന്ന പാലാരിവട്ടം സ്വദേശിയായ സ്ത്രീയാണെന്നാണ് സൂചന. ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലിസ് അമാന്തം കാട്ടുകയാണെന്ന് ഇടപാടുകാര്‍ ആരോപിച്ചു. പൊലിസിന് മുന്നില്‍ വിലസി നടക്കുന്ന സ്ത്രീയെകുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്. തങ്ങളുടെ കൈയില്‍നിന്നും തന്ത്രത്തില്‍ പണവും വസ്തു വകകളും തട്ടിയെടുക്കാന്‍ കൂട്ടുനിന്നത് സീന ജോണ്‍സനാണെന്ന് നിക്ഷേപകര്‍ ഒന്നടങ്കം പറയുന്നു. പാലാരിവട്ടം പൊലിസ് സ്‌റ്റേഷനിലെ സലീം എന്ന പൊലിസുക്കാരന്‍ പരാതിയുമായി എത്തുന്നവരെ നിരുല്‍സാഹപ്പെടുത്തുകയാണെന്നും പരാതിക്കാര്‍ പറയുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട്് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതിയുടെ വിശദവിവരങ്ങള്‍ പ്രതിക്കും അനുചരന്മാര്‍ക്കും ചോര്‍ത്തിക്കൊടുക്കുന്ന പണിയും ഇയാള്‍ക്കുണ്ട്. മാത്രമല്ല പ്രതിയെ സംബന്ധിച്ചുളള പൊലിസിന്റെ നീക്കങ്ങളും ചോര്‍ത്തിക്കൊടുക്കുന്നുണ്ട്. നിക്ഷേപകരേയും ഇടപാടുക്കാരേയും കാണാനും പരാതി സ്വീകരിക്കാനും സ്റ്റേഷന്‍ എസ്.ഐ ഷഫീക്ക് മടിക്കുന്നതും ദുരുഹമായിട്ടുണ്ട്. ജയന്റെ തട്ടിപ്പില്‍ കുരുങ്ങി ജീവന്‍ വെടിഞ്ഞത് ഏലൂര്‍ സ്വദേശികളായ സ്വര്‍ണ്ണപണിക്കാരായ ദമ്പതികളാണ്. ഇവര്‍ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ വന്നിരുന്ന മുംബൈ സ്വദേശിയായ മാര്‍വാടിയെയും ജയന്‍ പറ്റിച്ചിരുന്നു.

പുതുതായി താന്‍ ആരംഭിക്കുന്ന ജുവല്വറിയിലേക്ക് പ്രദര്‍ശനത്തിനായി കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ എത്തിക്കണമെന്നായിരുന്നു ജയന്‍ മാര്‍വാടിയോട് ആവശ്യപ്പെട്ടത്. ദമ്പതികള്‍ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ജയന് താന്‍ വില്‍പ്പനക്കായി കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പ്രദര്‍ശനത്തിനായി നല്‍കി. ഒരു മണിക്കൂറിനുശേഷം തിരിച്ച് നല്‍കാമെന്നായിരുന്നു ഉടമ്പടി. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി കടയില്‍ പ്രദര്‍ശിപ്പിച്ചശേഷം വ്യാപാരിയെ ഊണു കഴിക്കാന്‍ പറഞ്ഞയച്ചശേഷം ജയന്‍ മുങ്ങുകയായിരുന്നു. മാര്‍വാടിയെ പിറ്റേദിവസം മരിച്ച നിലയിലാണ് പൊലിസ് കണ്ടെത്തിയത്. മാര്‍വാടിയെ പരിചയപ്പെടുത്തിയതിന്റെ പേരില്‍ സ്വര്‍ണ്ണപണിക്കാരാനായ നടരാജനും കുടുംബത്തിനും ഏറെ പീഡനമേല്‍ക്കേണ്ടിവന്നത് ദമ്പതികള്‍ക്കും ജീവന്‍ വെടിയേണ്ട സാഹചര്യമൊരുക്കി. മൂന്നുപേരുടെ ആത്മഹത്യകളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.

അതേസമയം ഏലൂര്‍ വയല്‍വാരം ചൊവ്വ ഭഗവതി കുടുംബക്ഷേത്രത്തിന്റെ പുനുരദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ദളിത് കുടുംബങ്ങളെ ജയന്‍ പറ്റിച്ചിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് ഇവരുടെ കയ്യില്‍നിന്നും ഭൂമിയുടെ രേഖകള്‍ വാങ്ങി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോടികള്‍ വായ്പയെടുത്തശേഷമാണ് ഇയാള്‍ മുങ്ങിയത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ തട്ടിപ്പ് നടത്തിയ ജയനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റികള്‍ എന്‍.സി.പി പ്രസിഡന്റായിരുന്ന പീതാംബരന്‍ മാസ്റ്ററെ സമീപിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതത്രെ. ജയന്റെ തട്ടിപ്പിന് പിന്നില്‍ പീതാംബരന്‍ മാസ്റ്ററും ഒളിച്ചു കളി നടത്തുന്നതായും ഇടപാടുകാര്‍ക്ക് പരാതിയുണ്ട്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആന്റോ മുത്തേടനും കെ.ആര്‍ അനിലും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago