HOME
DETAILS

സിൽവർലൈൻ നടപ്പാക്കിയിരിക്കും: മുഖ്യമന്ത്രി വായ്പ തിരിച്ചടയ്ക്കാൻ 40 വർഷം

  
backup
March 15 2022 | 06:03 AM

%e0%b4%b8%e0%b4%bf%e0%b5%bd%e0%b4%b5%e0%b5%bc%e0%b4%b2%e0%b5%88%e0%b5%bb-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf


തിരുവനന്തപുരം
സിൽവർലൈൻ കടക്കെണിയാണെന്ന വാദം വികസനമുന്നേറ്റത്തെ തുരങ്കം വയ്ക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ആരും രഹസ്യമായി കൊണ്ടുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിൽവർലൈൻ പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ട്. 40 വർഷം കൊണ്ട് സമ്പദ്ഘടന മുന്നോട്ടുപോകും. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷം വിമർശനം ഉയർത്തുന്നത്. വിദേശനാണ്യ നിരക്കിൽ രണ്ടു മുതൽ 1.5 ശതമാനം വരെയാണ് വായ്പയുടെ പലിശ. പദ്ധതിയുടെ ആകെ ചെലവ് 64,000 കോടി രൂപയാണ്. 9,930 കെട്ടിടങ്ങളെയാണ് ബാധിക്കുന്നത്. സ്ഥലമേറ്റെടുപ്പിന് ഒരു ഹെക്ടറിന് ഒൻപതു കോടിയാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. സിൽവർലൈൻ നടപ്പാക്കാൻ റവന്യൂ വരുമാനത്തിലൂടെ കഴിയില്ല. വലിയ പദ്ധതികൾക്കായി വായ്പയെടുക്കുന്നത് സാധാരണരീതിയാണ്. സ്‌പെഷൽ പർപ്പസ് വെഹിക്കിൾ വഴിയാണു പദ്ധതിക്കായി കടമെടുക്കുന്നത്. അതിനു സർക്കാർ ഗ്യാരന്റി നൽകുന്നുണ്ട്. പൊതുവായ ആവശ്യത്തിനൊപ്പം പ്രതിപക്ഷം നിൽക്കുന്നില്ല. ഗെയിൽ പൈപ്പ് ബോംബെന്ന് പറഞ്ഞു. കിഫ്ബി വന്നപ്പോൾ എവിടെനിന്ന് പണമെന്ന് ചോദിച്ചു. എതിർപ്പുകൊണ്ട് വികസനപദ്ധതികൾ നടപ്പാക്കാതിരിക്കില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പരിശോധിക്കും എന്നാൽ, പൂർണമായും എതിർത്താൽ അംഗീകരിക്കാൻ കഴിയില്ല.
കേരളത്തിൽ വാഹനങ്ങളുടെ എണ്ണം മറ്റിടങ്ങളേക്കാൾ കൂടുതലാണ്. 1,000 പേർക്ക് 445 വാഹനങ്ങൾ കേരളത്തിലുണ്ട്. സിൽവർലൈന് പകരം റോഡ് വികസിപ്പിച്ചാൽ നിരവധി റോഡുകൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  24 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  24 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  24 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  24 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  24 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  24 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  24 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  24 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago