രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന : തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനെന്ന് മുഖ്യമന്ത്രി
തൃശൂര്‍: ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് എത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്നത് സംഭവിക്കാന്‍ പാടില്ലാത്തകാര്യമാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് വൈകാരിക അടുപ്പമുള്ള ഇടമാണത്. എന്നിട്ടും വളയരെ അധികം സംയമനത്തോടെയാണ് അവിടെ ഉള്ളവര്‍ പെരുമാറിയതെന്നും പിണറായി വിജയന്‍ തൃശൂരില്‍ ഓര്‍മ്മിപ്പിച്ചു.
ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്രികയിലെ 600 കാര്യങ്ങളില്‍ 580 എണ്ണം നടപ്പാക്കി. ജനങ്ങളെ കബളിപ്പിക്കുന്ന ഏര്‍പ്പാട് ഇടതുമുന്നണിക്ക് ഇല്ല. തൊഴിലില്ലായ്മയടക്കം കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. 40 ലക്ഷം തൊഴില്‍ അവസരം ഉണ്ടാകും, ഇതിനായി വിശദമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."