സമസ്ത മദ്‌റസകളുടെ എണ്ണം 10,462 ആയി
മലപ്പുറം
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10,462 ആയി. കോഴിക്കോട് ചേർന്ന വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം പുതുതായി മൂന്ന് മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി.
ജലാലിയ്യത്തുൽ ഖാദിരി മദ്‌റസ കോട്ടാർ (കന്യാകുമാരി), മദ്‌റസത്തുതഖ്‌വ റഹ്മത്ത് നഗർ, പടിഞ്ഞാറങ്ങാടി (പാലക്കാട്), ബാബുൽ ഉലൂം ബ്രാഞ്ച് മദ്‌റസ ചോലക്കൽ, മുണ്ടിതൊടിക (മലപ്പുറം) എന്നീ മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റും വിദ്യാഭ്യാസ ബോർഡ് ട്രഷററുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടാണ് യോഗനടപടികൾ ആരംഭിച്ചത്.
സമസ്ത കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണത്തിന് വേണ്ടി പ്രവർത്തിച്ചവരെയും സംഭാവന നൽകിയവരെയും യോഗം അഭിനന്ദിച്ചു. സമാഹരിച്ച തുക അടക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം നൽകേണ്ടതാണെന്നും യോഗം അഭ്യർഥിച്ചു.
തുടർന്നുള്ള വർഷങ്ങളിൽ കൈത്താങ്ങ് പദ്ധതിക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം ജുമാദുൽ ഊലാ മാസത്തിൽ നടത്താൻ തീരുമാനിച്ചു.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വഗാതം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കെ.ടി ഹംസ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ് മാൻ മുസ്‌ലിയാർ നന്തി, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഡോ. എൻ.എ.എം അബ്ദുൽഖാദിർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല കൊട്ടപ്പുറം, ഒ. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മാഈൽ കുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹ് മാൻ മുസ്‌ലിയാർ കൊടക് ചർച്ചയിൽ പങ്കെടുത്തു. മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."