HOME
DETAILS

അവഗണിക്കപ്പെടുന്ന ബദൽ-സ്‌പെഷൽ സ്‌കൂളുകൾ

  
backup
January 04 2023 | 20:01 PM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ac%e0%b4%a6%e0%b5%bd-%e0%b4%b8%e0%b5%8d


തെരഞ്ഞെടുപ്പുകളിൽ ജയിക്കുവോളം പാവപ്പെട്ടവന്റെ രക്ഷകരായി ചമയുന്ന രാഷ്ട്രീയപാർട്ടികൾ അധികാരത്തിലെത്തിയാൽ കോടീശ്വരന്മാരുടെ പിണിയാളുകളായി മാറുന്ന ദുരന്ത കാഴ്ചകൾക്ക് കാലങ്ങളായി സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. പഠനത്തിൽ മിടുക്കരായ ആദിവാസി, പട്ടികജാതി കുട്ടികൾക്ക് ഉയർന്നു പഠിക്കാൻ അവസരമില്ല. സ്‌പോർട്‌സിലും കായികരംഗങ്ങളിലും മികച്ച നേട്ടങ്ങൾ കരഗതമാക്കുന്ന പാവപ്പെട്ടവന്റെ മക്കളെ ദേശീയ മത്സരങ്ങളിലോ അന്തർദേശീയ മത്സരങ്ങളിലോ പങ്കെടുപ്പിക്കുന്നതിൽ ബന്ധപ്പെട്ടവർക്ക് ഒരു താൽപര്യവുമില്ല. അവരെ പരിഹസിക്കുകയും അവഗണനയോടെ പുറന്തള്ളുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലുണ്ടായ സംഭവംതന്നെ ഉദാഹരണം.


യൂനിവേഴ്‌സിറ്റി ബോക്‌സിങ് മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരന് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത് ഒന്നാം സ്ഥാനക്കാരന് സ്വാധീനശക്തിയില്ലാതെ പോയതിനാലായിരുന്നു. അവസാനം കോടതി ഇടപെടേണ്ടിവന്നു, ഒന്നാം സ്ഥാനക്കാരന് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ. വിദ്യാഭ്യാസ, കലാ, കായിക മത്സരങ്ങളിലെല്ലാം സ്വാധീനം ചെലുത്താൻ കഴിയാത്തവരുടെ മക്കളെല്ലാം പിന്തള്ളപ്പെടുകയാണ്. കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും പണക്കൊഴുപ്പില്ലാത്തവന്റെ മക്കൾ അവഗണിക്കപ്പെടുന്നുണ്ടാകാം. സർക്കാർതലത്തിലും അല്ലാതെയും നടത്തപ്പെടുന്ന ഉന്നതവിദ്യാഭ്യാസ പ്രവേശനങ്ങൾ, കലാ, കായിക മഹോത്സവങ്ങൾ തുടങ്ങിയവയിലെല്ലാം നിസഹായരുടെ മക്കൾ അവഗണിക്കപ്പെടുന്നുണ്ട്. ഇതിന്റെ മറ്റൊരു പകർപ്പാണ് ബദൽ-സ്‌പെഷൽ സ്‌കൂളുകളുടെ നിലവിലെ അവസ്ഥ.
ബദൽ സ്‌കുളുകളും സ്‌പെഷൽ സ്‌കൂളുകളും താഴിട്ട് പൂട്ടിക്കൊണ്ടിരിക്കുന്നതിൽ വ്യാപൃതരാണ് അധികൃതർ. ഇവിടങ്ങളിൽ പഠിക്കുന്നത് പാവങ്ങളുടെ മക്കളാണെന്ന ആലോചന പോലുമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറയുമ്പോഴും ആഡംബരങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ ബദൽ സ്‌കൂളുകളും സ്‌പെഷൽ സ്‌കൂളുകളും സർക്കാരിന്റെ പരിഗണനയുടെ നാലയലത്തുപോലും വരുന്നില്ല. ഗ്രാമങ്ങളിലെ സ്‌കൂളുകളിൽ എത്തിപ്പെടാൻ കഴിയാത്ത ആദിവാസി കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കാനാണ് ബദൽ സ്‌കൂളുകൾ ആരംഭിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് സ്‌പെഷൽ സ്‌കൂളുകൾ ആരംഭിച്ചത്. രണ്ടിനെയും അവഗണനയുടെ പുറമ്പോക്കിലെറിഞ്ഞിരിക്കുകയാണ് സർക്കാർ. അവഗണനയാൽ ആദിവാസി കുട്ടികൾ പഠനം പാതിവഴിയിൽ നിർത്തേണ്ടിവരുമ്പോൾ അതെന്തുകൊണ്ടാണെന്ന് സർക്കാർ വകുപ്പുകൾ എല്ലാ വർഷവും മുറപോലെ കണക്കെടുക്കുമെങ്കിലും പരിഹാരം ഉണ്ടാകാറില്ല. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 18,408 ആദിവാസി വിദ്യാർഥികളാണ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് തന്നെ പറയുന്നുണ്ട്. പഠനത്തോടുള്ള വിമുഖതയാണ് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണമായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. യുക്തിസഹമല്ല ഈ വിശദീകരണം.


ആദിവാസി മേഖലകളിലെ 27 ബദൽ സ്‌കൂളുകളുടെ (എം.ജി.എൽ.സി) പ്രവർത്തനം കഴിഞ്ഞ അധ്യയന വർഷം മുതൽ സർക്കാർ നിർത്തലാക്കി. ബദൽ സ്‌കൂളുകൾ അടച്ചുപൂട്ടുമ്പോൾ കിലോമീറ്ററുകൾ ദൂരെയുള്ള സ്‌കൂളുകളിലേക്കാണ് കുട്ടികളെ മാറ്റുന്നത്. വനത്തിലൂടെ, കാട്ടുമൃഗങ്ങളെ ഭയന്ന് കിലോമീറ്ററുകൾ താണ്ടി ഇത്തരം സ്‌കൂളുകളിലേക്കെത്താൻ കൊച്ചു കുട്ടികൾക്കെങ്ങനെ കഴിയുമെന്ന് അധികൃതർ ഓർക്കാറില്ല. ഇങ്ങനെയാണ് ബദൽ സ്‌കുളുകൾ പൂട്ടുമ്പോൾ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങുന്നത്. വിദ്യാഭ്യാസത്തോടുള്ള വിമുഖതയല്ല കാരണം.


മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിൽ അമ്പുമല കോളനിയിലെ ബദൽ സ്‌കൂൾ ഈ അധ്യയന വർഷത്തിന്റെ തൊട്ടുമുമ്പാണ് പൂട്ടിയത്. കൊച്ചുകുട്ടികളെ മുപ്പത് കിലോമീറ്റർ ദൂരത്തുള്ള ഞെട്ടിക്കുളത്തെ യു.പി സ്‌കൂളിലേക്കാണ് അധികൃതർ മാറ്റിയത്. ചെറിയ കുട്ടികളെ പ്രീമെട്രിക് ഹോസ്റ്റലിൽ ചേർത്തെങ്കിലും മാതാപിതാക്കളെ വിട്ട് ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത്തരം ഹോസ്റ്റലുകളിൽ കഴിയാനൊക്കുകയില്ലെന്ന് അധികൃതർ ഓർത്തില്ല. കഴിഞ്ഞ ഏഴ് മാസമായി അമ്പുമല കോളനിയിലെ ബദൽ സ്‌കൂളിൽ പഠിച്ചിരുന്ന കുട്ടികളുടെ പഠനം നിലച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഒരാൾപോലും അന്വേഷിച്ചെത്തിയില്ല.
243 ബദൽ സ്‌കൂളുകൾ അടച്ചുപൂട്ടാനാണ് സർക്കാരിന്റെ പദ്ധതി. അടുത്തുള്ള സ്‌കൂളുകളിൽ ചേർക്കാനും വാഹന സൗകര്യം ഏർപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ വകുപ്പുകളോട് നിർദേശിക്കുന്നുണ്ടെങ്കിലും അപ്രായോഗികമാണ് ഇത്തരം നിർദേശങ്ങൾ. അടുത്തുള്ള സ്‌കൂളുകൾ മുപ്പതും നാൽപതും കിലോമീറ്റർ ദൂരെയായിരിക്കും. വനത്തിലൂടെ എങ്ങനെയാണ് ഇത്തരം സ്‌കൂളുകളിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തുക. 1997ൽ ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായാണ് ബദൽ സ്‌കൂളുകൾ ആരംഭിച്ചത്. അതാണിപ്പോൾ അവസാനിക്കാൻ പോകുന്നത്.


സ്‌പെഷൽ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് മാസങ്ങൾ കഴിഞ്ഞ് ശമ്പളം കൊടുക്കുന്നതും അവഗണനയുടെ മറ്റൊരു പതിപ്പല്ലാതെ മറ്റെന്താണ്? സാധാരണ സ്‌കൂളുകളിലെ അധ്യാപനത്തെക്കാൾ ക്ലേശകരമാണ് ഓട്ടിസം ബാധിച്ചതു പോലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയെന്നത്. സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രത്യേക പാക്കേജ് എന്ന പേരിലാണ് മാസങ്ങൾ കഴിയുമ്പോൾ സർക്കാർ തുക അനുവദിക്കുന്നത്. അതാകട്ടെ അധ്യാപകർക്ക് നേരിട്ട് നൽകുന്നുമില്ല, മാനേജുമെന്റുകളുടെ അക്കൗണ്ടിലേക്കാണ് അയക്കുന്നത്. പല മാനേജുമെന്റുകളുടെയും ദയാ ദാക്ഷിണ്യത്തെ ആശ്രയിച്ചുകഴിയേണ്ട അവസ്ഥയും അധ്യാപകർക്ക് ഇതിലൂടെ ഉണ്ടാകുന്നു.
234 സ്‌പെഷൽ സ്‌കൂളുകളിലെ അയ്യായിരത്തിലധികം വരുന്ന അധ്യാപകരും അനധ്യാപകരും എടുത്ത ജോലിയുടെ കൂലി കിട്ടാൻ ജനുവരി ഒന്നു മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ തീരുമാനിച്ചതായിരുന്നു. സമരം ഒഴിവാക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച 60 കോടി നൽകാതെ 22.5 കോടി മാത്രം നൽകി അധ്യാപകരെ കബളിപ്പിച്ചിരിക്കുകയാണ് സർക്കാരിപ്പോൾ. വിദ്യാഭ്യാസ, ധനവകുപ്പുകളുടെ നടപടികൾ വൈകിയതിനാലാണ് മുഴുവൻ തുകയും നൽകാൻ കഴിയാതെവന്നിരിക്കുന്നതെന്ന ന്യായീകരണം പ്രത്യേക പാക്കേജിൽ അനുവദിച്ച മുഴുവൻ തുകയും കൊടുക്കാതിരിക്കാനുള്ള സൂത്രവിദ്യയാണ്. മാസങ്ങളോളം എടുത്ത ജോലിയുടെ വേതനത്തിനു വേണ്ടി ഒരുകൂട്ടം അധ്യാപകർ കേഴുന്നതും ആദിവാസി കുട്ടികളുടെ പഠനമോഹങ്ങൾ ഞെട്ടറ്റ് വീഴുന്നതും പാവങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  24 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  24 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  24 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  24 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  24 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  24 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  24 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  24 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  24 days ago