കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
പി.ജി പ്രവേശനം
വിവിധ പഠനവകുപ്പുകളിലെ പി.ജി (സി.എസ്.എസ്) പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ഓഗസ്റ്റ് 25 രാവിലെ 10 ന് നടത്തും. അഡ്മിഷന്‍ മെമ്മോ ഓഗസ്റ്റ് 20 രാവിലെ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
സീറ്റൊഴിവ്
കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പില്‍ എം.എസ്.സി കെമിസ്ട്രി കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 23ന് വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2308682.
കാര്യവട്ടം ഹിസ്റ്ററി പഠനവകുപ്പില്‍ ഒന്നാം വര്‍ഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) പ്രോഗ്രാമില്‍ എസ്.സി. വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഓഗസ്റ്റ് 20 രാവിലെ 11 ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0471-2308839, 9446533386.
കാര്യവട്ടം ബയോടെക്‌നോളജി പഠനവകുപ്പില്‍ എം.എസ്‌സി ബയോടെക്‌നോളജി കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 25 വൈകുന്നേരം നാല് മണിക്കകം വകുപ്പില്‍ ഹാജകാരണം. ഫോണ്‍. 0471-2308778.
കാര്യവട്ടം ഹിന്ദി പഠനവകുപ്പില്‍ എം.എ ഹിന്ദി (2016-18) കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒന്നും എസ്.സി വിഭാഗത്തില്‍ മൂന്നും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 രാവിലെ 10.30-ന് വകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം കംപ്യൂട്ടേഷനല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്.സി കംപ്യൂട്ടേഷനല്‍ ബയോളജി പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ രണ്ട് സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 20 രാവിലെ 11 മണിക്കകം അസ്സല്‍ രേഖകളുമായി വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 9020216730, 0471-3216730.
കാര്യവട്ടം ഗണിതശാസ്ത്ര പഠനവകുപ്പില്‍ എസ്.സിഎസ്.ടി വിഭാഗത്തില്‍ മൂന്ന് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 750- രൂപ ഫീസുമായി ഓഗസ്റ്റ് 22 രാവിലെ 10.30-ന് വകുപ്പില്‍ ഹാജരാകണം.
സൗജന്യ പരിശീലനം
ഐ.ബി.പി.എസ് രാജ്യമൊട്ടാകെയുള്ള 20 ബാങ്കുകളിലേക്കായി പ്രൊബേഷണറി മാനേജ്‌മെന്റ് തസ്തികളിലേക്കായി നടത്തുന്ന പ്രാഥമിക പരിക്ഷയ്ക്ക് ഉദ്യോഗാര്‍ഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജങ്ഷനിലെ കേരള സര്‍വകലാശാല സ്റ്റുഡന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ സൗജന്യ പരീക്ഷാ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2304577.
എം.എ ഇക്കണോമിക്‌സ്
വന്ദനക്ക് ഒന്നാം റാങ്ക്
കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ ഇക്കണോമിക്‌സ് (2014-16 - സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വന്ദന എസ് (രജി.നം ഇ.സി.ഒ 140502) ഒന്നാം റാങ്ക് നേടി.
നിയമന നടപടികള്‍
റദ്ദ് ചെയ്തു
2007-ല്‍ പത്രക്കുറിപ്പിലൂടെ എന്‍ജിനിയറിങ് വകുപ്പില്‍ സ്ഥിരനിയമനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് കക (ഇലക്ട്രിക്കല്‍) അപേക്ഷ ക്ഷണിച്ചിരുന്നതും, എന്നാല്‍ പ്രസ്തുത നിയമനവുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന് സര്‍വകലാശാല തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത നിയമന നടപടികള്‍ റദ്ദ് ചെയ്ത് സര്‍വകലാശാല ഉത്തരവായി. ഇതുസംബന്ധിച്ച സര്‍വകലാശാല ഉത്തരവ് വെബ്‌സൈറ്റില്‍ (www.k-er-a-l-aun-iver-stiy.a-c.in-) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."