HOME
DETAILS
MAL
മ്യാന്മര് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ നീക്കം
backup
March 20 2021 | 06:03 AM
ലണ്ടന്‍: സൈനിക അട്ടിമറി നടത്തിയ മ്യാന്മാറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യൂറോപ്യന്‍ യൂനിയന്‍ (ഇ.യു). 11 സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരായാണ് ഉപരോധം ഏര്‍പ്പെടുത്തുക.
മ്യാന്മര് സൈന്യത്തിന് പണവും ആയുധവും നല്‍കരുതെന്ന് ആഗോളസമൂഹത്തോട് യു.എന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഇ.യു നടപടി. 11 സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ആസ്തി മരവിപ്പിക്കല്‍, വിസ നിരോധനം, കരിമ്പട്ടികയില്‍ പെടുത്തല്‍ എന്നീ നടപടികളായിരിക്കും എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."