HOME
DETAILS
MAL
കോഴിക്കോട് ഡി.സി.സി ഓഫിസില്‍ കയ്യാങ്കളി: എം.കെ രാഘവന് എം.പി ഇറങ്ങിപ്പോയി
backup
March 20 2021 | 06:03 AM
കോഴിക്കോട്: കോഴിക്കോട് ഡി.സി.സി ഓഫിസില്‍ എലത്തൂര്‍ മണ്ഡലത്തിലെ സമവായശ്രമം പരിഹരിക്കാനുള്ള യോഗത്തിനിടെ കയ്യാങ്കളി. സംഭവത്തില്‍ പ്രതിഷേധിച്ച് എം.കെ രാഘവന് എം.പി യോഗത്തില്‍ നിന്നിറങ്ങിപ്പോയി. യോഗത്തിനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരേയും പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു. സമവായത്തിനില്ലെന്നാണ് കോണ്ഗ്രസുപ്രവര്ത്തകര് പറയുന്നത്. മണ്ഡലത്തില്‍ നിലവില്‍ മൂന്നുപേരാണ് മത്സര രംഗത്തുള്ളത്. ഇവരെ അനുനയിപ്പിച്ച് ഒരാളെ മാത്രം ഉറപ്പിക്കാനായാണ് യോഗം വിളിച്ചിരുന്നത്. സുള്‍ഫിക്കര്‍ മയൂരിയാണ് മത്സരരംഗത്തുള്ള ഒരാള്‍. ഇയാളെ അംഗീകരിക്കാനാവില്ലെന്നറിയിച്ചാണ് കോഴിക്കോട് എം.പിയായ എം.കെ രാഘവന് യോഗത്തില്‍ നിന്നിറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."