പ്രകടനപത്രിക ഗീതയും ബൈബിളും ഖുര്‍ആനുമാണെന്ന് ചെന്നിത്തല: പത്രികയിലുള്ളത് പൂര്‍ണമായും നടപ്പാക്കും
തിരുവനന്തപുരം: യു.ഡി.എഫ് പ്രകടനപത്രിക ഗീതയും ബൈബിളും ഖുര്‍ആനുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രകടനപത്രിക പ്രകാശിപ്പിച്ച് ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിലുള്ളത് യു.ഡി.എഫ് പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി പ്രകടനപത്രിക തയ്യാറാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് ബെന്നി ബെഹനാന് പറഞ്ഞു. ഇതൊരു ജനകീയ മാനിഫെസ്റ്റോ ആണ്. കേരളത്തെ ലോകോത്തര മാതൃകയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് യു.ഡി.എഫ് ഏറ്റെടുക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കും. പ്രകടനപത്രികയുടെ കാതല്‍ എന്ന് പറയുന്നത് ന്യായ് പദ്ധതിയാണ്. മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവര്‍ക്ക് ഉറപ്പാക്കും. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."