ലോക്ഡൗണില്‍ കുടുങ്ങി 30 ദശലക്ഷം പേര്‍; ചൈനയെ വിറപ്പിച്ച് ഒമിക്രോണ്‍
ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 5,280 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തികരിക്കുന്നത്. തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി വരുമിത്. ഒമിക്രോണ്‍ വകഭേദമാണ് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ 30 ദശലക്ഷം പേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
രാജ്യത്ത് 13 നഗരങ്ങള്‍ പൂര്‍ണമായും ലോക്ഡൗണിലാണ്. മറ്റ് പല നഗരങ്ങളിലും ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിന്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 3,000 പുതിയ കേസുകളാണ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.
ഷെന്‍ഹെന്‍ പ്രവിശ്യയിലെ 9 ജില്ലകളില്‍ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന യാന്‍ജി പ്രാദേശിക നഗരം പൂര്‍ണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ വന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈനീസ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകളിലെ കുറവിനെത്തുടര്‍ന്ന് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."