തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും പത്രിക തള്ളി: എന്‍.ഡി.എ സുപ്രിം കോടതിയിലേക്ക്; വോട്ടു കച്ചവടത്തിനെന്നു സി.പി.എം
തലശ്ശേരി: പത്രികക്കൊപ്പം ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കിയില്ല തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരിദാസിന്റെ പത്രിക തള്ളി. ഗുരുവായൂരിലും ദേവികുളത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ വലിയ തിരിച്ചടിയായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ജില്ലയില്‍ എറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളിലൊന്നായ തലശ്ശേരിയില്‍ എന്‍.ഡി.എക്കു സ്ഥാനാര്‍ഥിയുണ്ടാകില്ല. പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഇന്നലെ സ്വീകരിച്ചിരുന്നില്ല.
ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റു കൂടിയാണ് ഹരിദാസ്. ഇതോടെ ബി.ജെ.പിക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ഥിയില്ലാത്ത സ്ഥിതിയായി.
ഗുരുവായൂരിലും എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. അഡ്വ നിവേദിതയുടെ പത്രികയാണ് തള്ളിയിരിക്കുന്നത്.
അതേ സമയം പത്രികതള്ളിയ സംഭവത്തില്‍ എന്‍.ഡി.എ സുപ്രിംകോടതിയെ സമീപ്പിക്കാനൊരുങ്ങുകയാണ്. എന്നാല്‍ തലശ്ശേരിയില്‍ മാത്രം എങ്ങനെ പത്രികതള്ളിയെന്നും ഇതു വോട്ടുകച്ചവടത്തിനുള്ള അടവാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു. ബി.ജെ.പി കോണ്‍ഗ്രസ് അന്തര്‍ധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ആര്‍. ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. എന്‍ഡിഎയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. ഇതടക്കം നാലു സ്ഥാനാര്‍ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.
2016 ല്‍ മൂന്ന് മുന്നണികള്‍ക്കെതിരെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ദേവികുളം സീറ്റില്‍ ഇവരെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.
ദേവികുളത്ത് അഡ്വ. എ.രാജയാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി.കുമാര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."