ഇ.പി.എഫ്.ഒ പെന്ഷന്; തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ വേണ്ട
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ) ഉപഭോക്താക്കള്‍ വിരമിക്കുമ്പോള്‍ പെന്ഷന് അപേക്ഷിക്കാന്‍ ഇനി തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ വേണ്ട. നിലവില്‍, പെന്ഷന് അപേക്ഷയില്‍ തൊഴിലുടമയെക്കൊണ്ടു സാക്ഷ്യപ്പെടുത്തിയാലേ വിരമിക്കല്‍ ആനുകൂല്യം ലഭിക്കൂ. എന്നാല്‍, യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഫോമായ 10 ഡി വഴി തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലില്ലാതെ അപേക്ഷിക്കാം.
10 ഡി പുറത്തിറക്കിയതായി ഇ.പി.എഫ്.ഒ വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി സമന്വയിപ്പിക്കുകയും തൊഴിലുടമ പരിശോധിച്ചുറപ്പിക്കുകയും ചെയ്തവര്‍ക്കു മാത്രമേ ഈ ഫോം ഉപയോഗപ്പെടുത്താനാകൂ. ഫോം നേരിട്ട് ഇ.പി.എഫ്.ഒ ഓഫിസിലേക്ക് സമര്‍പ്പിക്കുകയും ചെയ്യാം. ഇതുവരെ ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് 7.34 കോടി യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പറുകളാണ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."